HOME
DETAILS
MAL
മൂര്‍ക്കനാട് നടപ്പാലത്തിന് മൂന്ന് കോടി
backup
February 01 2019 | 03:02 AM
അരീക്കോട്: പ്രളയത്തില്‍ ചാലിയാറില്‍ ഒലിച്ചുപോയ മൂര്‍ക്കനാട് കടവ് ഇരുമ്പ് നടപ്പാലം പുനര്‍നിര്‍മിക്കാന്‍ ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തി. പാലം നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നു സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച് പി.കെ ബഷീര്‍ എം.എല്‍.എ നല്കിയ കത്തിനുള്ള മറുപടിയിലാണ് ദുരന്തനിവാരണ വകുപ്പിന് വേണ്ടി അണ്ടര്‍ സെക്രട്ടറി എ. സുനിത സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."