HOME
DETAILS

സഊദിയില്‍ മുഴുവന്‍ അതിര്‍ത്തി പോസ്റ്റുകളിലും വിരലടയാള സംവിധാനം

  
backup
June 18 2016 | 03:06 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d

ദമാം: രാജ്യത്തെ മുഴുവന്‍ അതിര്‍ത്തി പോസ്റ്റുകളിലും വിരലടയാള പരിശോധനാ സംവിധാനം ഒരുക്കാന്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗം ഒരുങ്ങുന്നു. ഒരു മിനുട്ടില്‍ നാലു യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നടപടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കര അതിര്‍ത്തി പോസ്റ്റുകളില്‍ പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോകുന്ന കിങ് ഫഹദ് കോസ്‌വേയിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. 

വിരലടയാള പരിശോധനാ സംവിധാനം സ്ഥാപിക്കുന്നതു വഴി യഥാര്‍ഥ പാസ്‌പോര്‍ട്ട് ഉടമയാണോയെന്ന് എളുപ്പത്തില്‍ ഉറപ്പു വരുത്താനാകും. ഇതിനായി വനിതായാത്രക്കാരെ അവരുടെ പ്രത്യേക കൗണ്ടറുകളിലേക്ക് അയക്കുന്നതും ഒഴിവാക്കാനാകും.
യാത്രക്കാരുടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനു മുഴുവന്‍ കര അതിര്‍ത്തി പോസ്റ്റുകളിലും വിരലടയാള പരിശോധനാ ഉപകരണം ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ സഅദ് പറഞ്ഞു.
സഊദി- ബഹ്‌റൈന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍ സിംഗിള്‍എന്‍ട്രി പോയിന്റ് സംവിധാനം നടപ്പാക്കാനും പദ്ധതിയുണ്ട്.ഇതിനായി ഇരുരാജ്യങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്.
നിലവില്‍ ഇതു വഴി യാത്ര ചെയുന്നവര്‍ ഇരുരാജ്യങ്ങളിലെയുംഅതിര്‍ത്തി പോസ്റ്റുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സിംഗിള്‍ എന്‍ട്രി സംവിധാനം യാഥാര്‍ഥ്യമായാല്‍ യാത്രക്കാര്‍ക്ക് സമയ ലാഭമുണ്ടാകും.
തുടക്കത്തില്‍ ഗള്‍ഫ് രാഷ്ട്രപൗരന്മാര്‍ക്കാണ് ഇത് നടപ്പാക്കുക. പിന്നീട് സമഗ്രമായ പഠനത്തിനു ശേഷം ആവശ്യമായ തിരുത്തലുകള്‍ക്ക് ശേഷമായിരിക്കും വിദേശികള്‍ക്ക് കൂടി ഇത് സാധ്യമാക്കുക.
മെയ് 26 മുതല്‍ ജൂണ്‍ 6 വരെയുള്ള ആറു ദിവസങ്ങളില്‍ മാത്രമായി 3,47,463 യാത്രക്കാരാണ് കിങ് ഫഹദ് കോസ് വേ വഴി സഊദിയില്‍ നിന്നും ബഹ്‌റൈനില്‍ പ്രവേശിച്ചത്. തുടര്‍ന്നുള്ള ഒരാഴ്ചയില്‍ 2,07,045 പേരും ഈ കോസ് വേയിലൂടെ സഊദിയില്‍ നിന്നു പോയിട്ടുണ്ട്. സീസണുകളില്‍ യാത്രക്കാരുടെ നീണ്ടനിര ഗതാഗതക്കുരുക്കിനിടയാക്കാറുണ്ട്. യാത്രക്കാര്‍ക്ക് സമയനഷ്ടവും ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായാണ് പുതിയ പദ്ധതി നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago