ഗാന്ധിനിന്ദയ്‌ക്കെതിരേ പ്രതിഷേധം ശക്തം
കുറ്റ്യാടി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരേ പ്രതിഷേധം ശക്തം. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കോളോത്ത് കുഞ്ഞമ്മദ് കുട്ടി, സി.സി സൂപ്പി, ടി.സുരേഷ് ബാബു, കെ.പി അബ്ദുല്‍ മജീദ്, ശ്രീജേഷ് ഊരത്ത്, പി.പി ദിനേശന്‍, എന്‍.സി കുമാരന്‍, പി.പി ആലിക്കുട്ടി, കോവില്ലത്ത് നൗഷാദ്, എ.കെ വിജീഷ്, കാവില്‍ കുഞ്ഞബ്ദുല്ല, ഉബൈദ് വാഴയില്‍, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, പി.കെ അബ്ദുസലാം, മംഗലശ്ശേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.
ആയിരങ്ങള്‍ ഹൃദയത്തിലേറ്റിയ ഗാന്ധിജിയെ കൊലപ്പെടുത്തുന്നത് പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭയുടെ ആഭാസങ്ങള്‍ക്കെതിരേ അവര്‍ നെഞ്ചിലേറ്റിയ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി കുറ്റ്യാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് കാപ്റ്റന്‍ സവാദ് വടയം, മുഹമ്മര്‍, കെ.പി മുഹമ്മദ്, കെ.വി ഹൈജാസ്, അര്‍ഷാദ് തളീക്കര, ശമീര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."