HOME
DETAILS
MAL
വാളയാറിലെ സഹോദരിമാരുടെ മരണം: നീതിപൂര്‍വമായ അന്വേഷണം വേണമെന്ന്
backup
March 08 2017 | 20:03 PM
പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സഹോദരിമാരുടെ വീട് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ സ്ത്രീ സമൂഹം സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം കുറഞ്ഞ് വരുകയാണെന്നും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നും സഫിയ അടിമാലി പറഞ്ഞു.
ക്രൂരമായ കൊലപാതകത്തിന് പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൊലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകള്‍ ഗൗരവത്തിലെടുക്കണം.
കേസ് അനേഷണം സത്യസന്തവും നീതി പൂര്വകമുമാവണെന്നും അവര്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം കെ.കെ. സഫിയ ശറഫിയ്യ, ഹബീബ മൂസ, നഫീസ സലാം, സഈദ ടീച്ചര്‍, എസ്.ബി. ഖദീജ പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."