കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ച രണ്ട് വ്യക്തികള്‍ സഞ്ചരിച്ചത് ഈ വഴികളിലൂടെ; റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
കോട്ടയം: ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച 2 വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള ഫ്‌ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു.
ഇവര്‍ സഞ്ചരിച്ച പൊതു സ്ഥലങ്ങള്‍ അവിടെ അവര്‍ ചിലവഴിച്ച സമയം എന്നിവയാണ് ഈ ഫ്‌ലോ ചാര്‍ട്ടില്‍ വിവരിക്കുന്നത്. രോഗിയുടെ കോഡ് R1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്ജില്ലയില്‍ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.
ഈ തീയതികളില്‍ നിശിചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍, 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."