HOME
DETAILS
MAL
മക്കയിൽ 21 പേർക്ക് കൂടി കൊറോണ: സഊദിയിൽ ബാധിതരുടെ എണ്ണം 45 ആയി ഉയർന്നു
backup
March 12 2020 | 09:03 AM
റിയാദ്: സഊദി അറേബ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. പുതിയതായി 24 കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 21 ഉം കഴിഞ്ഞ ദിവസം മക്കയില്‍ കൊറോണ സ്ഥിരീകരിച്ച ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. സുഖം പ്രാപിച്ച ഒരാളൊഴികെ എല്ലാവരും ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്നും ആവശ്യമായ ചികിത്സ നല്‍കിവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സഊദി ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി.
അതേസമയം, ആദ്യം കൊറോണ കണ്ടെത്തിയവരിൽ ഒരാൾക്ക് രോഗം ഭേദമായതായി മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം, ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മക്കാ നഗരസഭ 17 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. പരിശോധനകൾക്കിടെ ഉപയോഗശൂന്യമായ 377 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
കൂടാതെ, കൊറോണ വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി രാജ്യത്ത് സിനിമാ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് സഊദി ഓഡിയോ വിഷ്വല്‍ മീഡിയ അതോറിറ്റി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."