തിക്കോടി റെയില്‍വേ മേല്‍പാലം; നാട്ടുകാര്‍ ആഹ്ലാദത്തില്‍
പയ്യോളി: തിക്കോടി റെയില്‍വേ മേല്‍പാലത്തിനു 11 കോടി ബജറ്റില്‍ വകയിരുത്തിയത് ആഘോഷിച്ച് നാട്ടുകാര്‍. പ്രദേശത്തുകാരുടെ ഏറെകാലത്തെ കാത്തിരിപ്പാണ് ഇതോടെ സഫലമാകുന്നത്.
തിരക്കേറിയ തിക്കോടി റെയില്‍വേ ഗേറ്റ് അധികസമയവും അടച്ചിടുന്നത് മൂലം യാത്രക്കാര്‍ വലിയ പ്രയാസങ്ങളാണ് അനുഭവിച്ചുവരുന്നത്. കോടിക്കല്‍ ഭാഗത്തേക്കും മൂടാടി പഞ്ചായത്തിലെ ഞെട്ടിക്കര ഭാഗങ്ങളിലേക്കുമുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. തിക്കോടിയിലെ ഓട്ടോ തൊഴിലാളികളാണ് റെയില്‍വേ ഗേറ്റ് അടച്ചിടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ റെയില്‍വേ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് തിക്കോടിയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടകളുടെയും വിപുലമായ യോഗം തിക്കോടി പഞ്ചായത്ത് ഓഫിസില്‍ കെ. ദാസന് എം.എല്‍.എ വിളിച്ചുചേര്‍ത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി ചെയര്‍മാനും ബിജു കളത്തില്‍ കണ്‍വീനറുമായി ജനകീയ കമ്മിറ്റിക്ക് രൂപവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."