മോദിയും രാഹുലും ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ.പി രാജേന്ദ്രന്‍
കോഴിക്കോട്: രാജ്യത്ത് ട്രേഡ് യൂനിയന്‍ രംഗത്ത് വിശാലമായ ഐക്യം രൂപപ്പെട്ടു വരികയാണെന്നും ജനവിരുദ്ധ മോദി ഭരണകൂടത്തിനെതിരേയുള്ള പോരാട്ടമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. ജോയിന്റ് കൗണ്‍സില്‍, കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ഓഫിസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. രാജ്യത്തെ ഭരണഘടനയെപ്പോലും അപകീര്‍ത്തിപ്പെടുത്തും വിധം കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു മോദി. കേരളം കൈവരിച്ച നേട്ടങ്ങളെയെല്ലാം രാഹുല്‍ ഗാന്ധി അപഹസിക്കുകയായിരുന്നു. കേരളത്തിന്റെ വികസന നേട്ടങ്ങള്‍ രാജ്യത്തിന് മുഴുവന്‍ മാതൃകയാവുമ്പോഴാണ് രാഹുലിന്റെ ആക്ഷേപം. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സി.പി മണി അധ്യക്ഷനായി. സി.പി.ഐ ട്രേഡ് യൂനിയന്‍ നേതാക്കളായിരുന്ന എം.കണാരന്‍, എം.എന്‍.വി.ജി അടിയോടി, എ. സുജനപ്രിയന്‍ എന്നിവരുടെ ഫോട്ടോ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ അനാച്ഛാദനം ചെയ്തു. എം.എന്‍.വി.ജി അടിയോടി സ്മാരക ഗ്രന്ഥശാല ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ സംബന്ധിച്ചു.
കിഴക്കെ കോട്ടപ്പറമ്പില്‍ പണിത കെട്ടിടത്തിന്റെ താഴെ നിലയില്‍ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ഓഫിസും മുകള്‍ നിലയില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഓഫീസും രണ്ടാം നിലയില്‍ ഓഡിറ്റോറിയവുമാണ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."