HOME
DETAILS
MAL
പാലാരിവട്ടം പാലം അഴിമതിക്കേസ്: അട്ടിമറി നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
backup
March 12 2020 | 09:03 AM
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി അശോക് കുമാറിനെയും ഇടനിലക്കാരനായ സി.ഐ ഷെറീക്കിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഡി.വൈ.എസ്.പി അശോക് കുമാറിനെതിരെ ഉയര്‍ന്നിരുന്നു. പിന്നാലെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ നീക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."