ബജറ്റില്‍ ബേപ്പൂരിലെ രണ്ട് പദ്ധതികള്‍ക്ക് തുക വകയിരുത്തി
ഫറോക്ക്: ബജറ്റ് പ്രഖ്യാപനത്തില്‍ കിന്‍ഫ്രയ്ക്ക് അനുവദിച്ച 87 കോടി രൂപയില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്കും തകു വകയിരുത്തി. ചാലിയത്ത് മറൈന്‍ പാര്‍ക്കു സ്ഥാപിക്കുന്നതിനും രാമനാട്ടുകരയില്‍ നിര്‍മാണം പുരോഗമിക്കുന്ന അഡ്വാന്‍സ് ടെക്നോളജി പാര്‍ക്കിനുമാണ് തുക വകയിരുത്തിയിട്ടുളളത്.
ചാലിയത്ത് ഫിഷ് ലാന്‍ഡിങ് സെന്ററോടു കൂടിയാകും ആധുനിക മറൈന്‍പാര്‍ക്ക് സ്ഥാപിക്കുക. നിലവില്‍ ഇവിടെ മത്സ്യമായത്തെന്നു വളളങ്ങള്‍ കരയ്ക്കടുപ്പിക്കുന്നതിനും ലേലം ചെയ്യുന്നതിനും സൗകര്യങ്ങളില്ല. ഇവിടെ ഫിഷ് ലാന്റ് സെന്റര്‍ സ്ഥാപിക്കണമെന്ന തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യമാണ്. ഫിഷ് ലാന്റിങ് സെന്റര്‍ സ്ഥാപിക്കുന്നതിനായി തുക അനുവദിച്ച ബജ്റ്റ് പ്രഖ്യാപനം മത്സ്യതൊഴിലാളികള്ക്ക വലിയ ആശ്വാസമായിരിക്കുകയാണ്.
സംസ്ഥാനത്തെ 5 തുറമുഖങ്ങളുടെ വികസനത്തിനു 48 കോടി രൂപ അനുവദിച്ചതില്‍ ബേപ്പൂര്‍ തുറമുഖത്തിനു ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. തുറമുഖത്ത് ഷിപ്പിങ് ഓപ്പറേഷന് വിപുലീകരിക്കുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നതെന്നു വി.കെ.സി മമ്മദ് കോയ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."