ജില്ലയില്‍ 40 സഹകരണ അരിക്കടകള്‍ തുടങ്ങി
പാലക്കാട്: പൊതുവിപണിയില്‍ അരിയുടെ വിലവര്‍ധനവ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സഹകരണ മേഖല വഴി അരി വില്പന തുടങ്ങി. ഇതോടനുബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുത്ത 40 സഹകരണ സംഘങ്ങള്‍ വഴിയാണ് അരി വില്പന തുടങ്ങിയത്. നീതി സ്റ്റോറുകളുള്ള സഹകരണസംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സംഘങ്ങളെ തിരഞ്ഞെടുത്തതെന്ന് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ബംഗാളില്‍ നിന്നുള്ള സുവര്‍ണ മസൂരി അരിയാണ് 25 രൂപ നിരക്കില്‍ അഞ്ച് കിലോ നല്‍കുന്നത്. ഒരു റേഷന്‍ കാര്‍ഡിന് ഇത്തരത്തില്‍ ഒരു ആഴ്ച അഞ്ച് കിലോ അരി ലഭിക്കും. തുടര്‍ന്നുള്ള ആഴ്ചയില്‍ കൂടുതല്‍ അരി ലഭിക്കും. പൊതു വിപണിയില്‍ 33 രൂപയുള്ള അരിയാണ് 25 രൂപയ്ക്ക് നല്‍കുന്നത്. കടത്ത്-കയറ്റിറക്ക് കൂലിയടക്കം 27.50 രൂപയ്ക്ക് സഹകരണ സംഘങ്ങള്‍ വാങ്ങുന്ന അരി വീണ്ടും 2.50 രൂപ കുറവിലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് വരെ സഹകരണ അരിക്കടകള്‍ പ്രവര്‍ത്തിക്കും. മാര്‍ച്ച് ആറിന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍.ചിന്നക്കുട്ടന്‍ കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലാണ് ആദ്യ സഹകരണ അരിക്കട ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ അരിക്കടകള്‍ തുടങ്ങിയ 40 സംഘങ്ങളുടെ പേരുകള്‍ താഴെ.
ഒറ്റപ്പാലം സര്‍ക്കിള്‍: കൊപ്പം, ആനക്കര, കടമ്പഴിപ്പുറം, തിരുമിറ്റക്കോട്, കുളപ്പുള്ളി, പള്ളിപ്പുറം, നഗലശ്ശേരി, പട്ടിത്തറ, ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, തൃത്താല.മണ്ണാര്‍ക്കാട് സര്‍ക്ക്ള്‍: മണ്ണാര്‍ക്കാട് റൂറല്‍, കുമരംപുത്തൂര്‍, തച്ചമ്പാറ, അലനല്ലൂര്‍, അട്ടപ്പാടി, ഷോളയൂര്‍.
പാലക്കാട് സര്‍ക്കിള്‍: അകത്തേത്തറ, എലപ്പുള്ളി, കഞ്ചിക്കോട്, കണ്ണാടി, കോങ്ങാട്, കാഞ്ഞിക്കുളം, മുണ്ടൂര്‍, തടുക്കശ്ശേരി. ആലത്തൂര്‍ സര്‍ക്കിള്‍: ആലത്തൂര്‍, കഴനി, കണ്ണമ്പ്ര, തണ്ണീരങ്കാട്, പെരിങ്ങോട്ടുകുറിശ്ശി, പഴമ്പാലക്കോട്, കോട്ടായി, ആലത്തൂര്‍. ചിറ്റൂര്‍ സര്‍ക്കിള്‍: പല്ലശ്ശന, കോഴിപ്പാറ, പെരുമാട്ടി, ചിറ്റൂര്‍, വല്ലങ്ങി, എലവഞ്ചേരി, നല്ലേപ്പിള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."