കൊവിഡ്: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: കൊവിഡ് ബാധ പടരുന്നസാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ തടസമാവുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി.
രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര നിബന്ധനയാണ് വിദേശത്തുനിന്ന് ആളുകള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള പ്രധാന തടസം. ഇത് തിരുത്തണമെന്നതായിരുന്നു ചട്ടം 118 പ്രകാരമുള്ള സര്‍ക്കാര്‍ പ്രമേയം.
അടിയന്തിര പ്രമേയത്തിനുള്ള നോട്ടിസ് സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതിനാല്‍ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവനയിലൂടെ അറിയിച്ചു. ജനങ്ങളില്‍ അമിതമായ ഭയാശങ്ക പടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച എല്ലാ ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുത്ത് യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി മലയാളികള്‍ ഉള്‍പ്പെടയുള്ള നിരവധി പേര്‍ നിലവില്‍ ഇറാനിലും ഇറ്റലിയുമായി കുടുങ്ങിക്കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."