HOME
DETAILS

പെപ്‌സികോ പ്ലാന്റില്‍ അന്വേഷണം നടത്താന്‍ പോയ പരിസ്ഥിതി പ്രവര്‍ത്തകരെ തടഞ്ഞു

  
backup
March 08 2017 | 20:03 PM

%e0%b4%aa%e0%b5%86%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8b-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8


പാലക്കാട്: പുതുശേരി വൈസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനിയുടെ അമിത ജലചൂക്ഷണവുമായി ബന്ധപെട്ടു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, ജില്ലാ പെപ്‌സികോ പ്ലാന്റില്‍ അന്വേഷണം നടത്താന്‍ പോയ മുതിര്‍ന്ന പരിസ്ഥിതി പ്രവഖഉപത്തകനു കലക്ടര്‍ ചെയര്‍മാനായിട്ടുള്ള പരിസ്ഥിതി കാവല്‍ സംഘം മെമ്പറുമായ ഡോ. പി.എസ് പണിക്കരെയും, ആഗോളതലത്തില്‍ കോളകള്‍ക്കെതിരേ ക്യാംപയ്ന്‍ നടത്തുന്ന അമിത് ശ്രീവാസ്തവയെയുമാണ്  മുഖ്യ കവാടത്തില്‍ തടഞ്ഞത്. അരമണിക്കൂറോളം കാത്തിരുന്ന ശേഷം  കമ്പനിയുടെ മാനേജര്‍ക്ക് രേഖാമൂലം പ്രവേശനാനുമതിക്കായി കത്ത് നല്‍കിയെങ്കിലും അകത്തേക്ക് പ്രവേശനം നിഷേധിച്ചു.
 കഴിഞ്ഞ മാസം നാലു മുതല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി വെച്ചതായി  തൊഴിലാളികള്‍ പറയുന്നുണ്ടെങ്കിലും രാത്രി സമയത്തും പ്രവര്‍ത്തിക്കുകയും ഉല്‍പന്നങ്ങള്‍ കയറ്റി പോകുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതി പെട്ടതിനെ അടിസ്ഥാനത്തിലാണ് പണിക്കര്‍ സ്ഥലത്തെത്തി അന്വേഷണം നടത്താന്‍ പോയത്.
ഇപ്പോഴും കമ്പനി ദിവസം ആറ് ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായി പണിക്കര്‍ ആരോപിച്ചു. എന്നാല്‍ ഇന്നലെ ആറ് ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ ഹൈകോടതി അനുമതി ലഭിച്ചിട്ടുണ്ടെന്ന് പെപ്‌സികോ വാര്‍ത്താകുറിപ്പില്‍  അറിയിച്ചു. പെപ്‌സികമ്പനിക്കെതിരേ  നിയമസഭയില്‍  ജലസേചന വകുപ്പുമന്ത്രി നിലകൊണ്ടിരുന്നു. അതിരൂക്ഷമായ വരള്‍ച്ചയില്‍ ജില്ലയിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ പൊരിയുമ്പോള്‍ ബഹുരാഷ്ട്ര ഭീമനായ പെപ്‌സിക്ക് വെള്ളമൂറ്റാന്‍ അനുമതി നല്‍കിയ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും ഡോ. പി.എസ് പണിക്കര്‍ വാര്‍ത്ത കുറിപ്പില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago