HOME
DETAILS

സ്ത്രീ രണ്ടാം പൗരനെന്ന ധാരണ മാറണം: എം.ബി. രാജേഷ് എം.പി

  
backup
March 08 2017 | 20:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a7

പാലക്കാട്: സ്ത്രീ രണ്ടാം പൗരനെന്ന തരത്തില്‍ സമൂഹത്തിലും പുരുഷന്‍മാര്‍ക്കിടയിലും നിലനില്‍ക്കുന്ന വിവേചനപരമായ ധാരണയും മനോഭാവവും മാറിയാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുള്ളൂവെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനാചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
സമൂഹത്തിന്റെ ഈ പരിവര്‍ത്തിത മനോഭാവത്തിലൂടെയും സാമ്പത്തിക സാശ്രയത്വത്തിലൂടെയും മാത്രമെ സ്ത്രീയ്ക്ക് ശാക്തീകരണം സാധ്യമാകൂ. മനുഷ്യര്‍ കൂട്ടമായി താമസിച്ചിരുന്ന ഗോത്ര സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീയായിരുന്നു ഗോത്ര തലവന്‍. പിന്നീട് കൃഷി കണ്ടു പിടിച്ച് കുടുംബവ്യവസ്ഥയിലേയ്ക്ക് കടന്നപ്പോള്‍ പുരുഷന്‍മാര്‍ സ്വത്ത് സമ്പാദനത്തിനുള്ളവരും സ്ത്രീകള്‍ വീട്ടുകാര്യം നോക്കുന്നവരുമായി മാറി. ആ മാറ്റമാണ് ഇപ്പോഴും തുടുരുന്നത്.
ഇന്ന് ഔദ്യാഗിക തലങ്ങളിലും മറ്റും സ്ത്രീകള്‍ തങ്ങളുടെ മികവ് തെളിയിച്ചിട്ടും സാക്ഷരതയിലും സാമൂഹികപുരോഗതിയിലും പ്രബുദ്ധതയിലും രാഷ്ട്രീയ ബോധത്തിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മാനസികവും ശാരീരികവുമായ അതിക്രമം തുടരുന്നത് കാലങ്ങളോളമുള്ള വിവേചനപരമായ ഈ അന്തരീക്ഷം നിലനില്‍ക്കുന്നത് കൊണ്ടാണ്. സ്ത്രീ വെറുമൊരു ശരീരം മാത്രമെന്ന ധാരണ കൂടി തിരുത്തപ്പെടണം. വിപണനമേഖലയില്‍ കണ്ടു വരുന്ന പരസ്യ ചിത്രങ്ങളിലും മറ്റും സ്ത്രീകളെ അല്പ വസ്ത്രത്തില്‍ അവതരിപ്പിക്കുന്ന രീതിയും തിരുത്തപ്പെടണം. സിനിമകളിലും സീരിയലുകളിലും സ്ത്രീകളെ രണ്ടാം പൗരന്മാരായി അവതരിപ്പിക്കുന്നതിലും മാറ്റം വരേണ്ടതുണ്ട്. ഇങ്ങനെ മാറുന്ന സമൂഹത്തിന്റെ പൊതു ബോധത്തിലൂന്നിയ നിയമവ്യവസ്ഥയാണ് സ്ത്രീകള്‍ക്കായി പ്രാബല്യത്തില്‍ വരേണ്ടതെന്നും എം.ബി. രാജേഷ് എം.പി പറഞ്ഞു.
ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പി. ലൈല അധ്യക്ഷയായി. ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈാന്‍, അട്ടപ്പാടി ഐ.ടി.ഡി.പി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എല്‍.എം. റമീസ, സീതാലയം ഹോമിയോപ്പതി കോഡിനേറ്റര്‍ ഡോ. എസ്. ബാലാമണി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ പി. മീര, ജില്ലാ സാമൂഹിക നീതി ഓഫിസ് സീനിയര്‍ സൂപ്രണ്ട് എം. സന്തോഷ് ബാബു പങ്കെടുത്തു. അഡ്വ. കെ. വിജയ ക്ലാസെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  38 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago