സി.പി.എം പ്രാദേശിക നേതാവിന്റെ ആത്മഹത്യക്ക് കാരണം പാര്‍ട്ടി നേതാക്കളുടെ ഭീഷണിയെന്ന്, മരിച്ച സിയാദിന്റെ ഡയറിക്കുറിപ്പുകള്‍ പുറത്ത്
കൊച്ചി: സി.പി.എം പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ നേതാക്കള്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി മരിച്ചയാളുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്. തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം വി.എ.സിയാദിന്റെ ആത്മഹത്യ കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ കടുത്ത പരാമര്‍ശമുള്ളത്.
കളമശ്ശേരി ഏരിയാ സെക്രട്ടറി, തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഇവര്‍ക്കെതിരേയാണ് ആരോപണം നീളുന്നത്.
ഇവരുണ്ടാക്കുന്ന മാനസിക പിരിമുറുക്കം സഹിക്കാവുന്നയതിലപ്പുറമായതിനാല് ആത്മഹത്യ ചെയ്യുകയാണെന്നുമാണ് കുറിപ്പിലുള്ളത്. ഇന്നാണ് സിയാദിന്റെ ഡയറി കുടുംബം കണ്ടെത്തി പൊലിസിന് കൈമാറിയത്.
അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു ഞായറാഴ്ച മരിച്ച വി.എ സിയാദ്. പ്രളയഫണ്ട് തട്ടിപ്പില്‍ അയ്യനാട് ബാങ്കിലെ അക്കൗണ്ട് ഇവിടുത്തെ വനിതാ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സിയാദിന് നടപടികളുമായി ബന്ധമില്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്, തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി വി.ആര്. ജയചന്ദ്രന്, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാര്‍ എന്നിവര്‍ക്കെതിരെ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
ഇല്ലാത്ത ആരോപണങ്ങള്‍ നടത്തിയ ജയചന്ദ്രന് തന്നെ പേടിപ്പിക്കുകയാണ്. സക്കീര്‍ ഹുസൈന് തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കെ.പി.നിസാര്‍ തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരുത്തുകയാണെന്നും കുറിപ്പില്‍ പരാമര്‍ശങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."