HOME
DETAILS
MAL
ആര്.എസ്.എസ് യൂനിഫോം: ട്രൗസര്‍ മാറി; പാന്റ്സ് തയാര്‍
backup
June 18 2016 | 03:06 AM
ജയ്പൂര്‍: രാജസ്ഥാനിലെ അകോല ടൗണിലെ ടൈലര്‍മാര്‍ തിരക്കിലാണ്. പതിനായിരത്തോളം കാക്കി പാന്റ്സുകള്‍ തയ്ക്കുന്ന തിരക്കിലാണവര്‍. നാല്‍പ്പതോളം പേര് വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ആര്.എസ്.എസ് പ്രവര്‍ത്തകരുടെ യൂനിഫോമായ കാക്കിട്രൗസര്‍ മുഴുനീള പാന്റ്സിലേക്കു മാറിയതോടെയാണു ടൈലര്‍മാര്‍ തിരക്കിലായത്. രാജസ്ഥാനിലെ ജയപ്രകാശിന്റെ തയ്യല്കടയില് പതിനായിരം പാന്റ്സുകളാണ് തയാറാവുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് 10 ലക്ഷത്തോളം വരും. ബില്വാരയിലേയും രാജസ്ഥാനിലേയും ടെക്സ്റ്റയില്‍ കമ്പനികള്‍ക്കാണ് പാന്റ്സ് തുണിക്കായി ആര്.എസ്.എസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നൂറ്റാണ്ടിനടുത്ത് പഴക്കമുളള യൂനിഫോം മാറ്റാനൊരുങ്ങുകയാണെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആര്.എസ്.എസ് നേതൃത്വം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."