ഡല്‍ഹി വംശഹത്യയില്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി; ഉന്തു വണ്ടിയും ധനസഹായവും വിതരണം ചെയ്തു
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വംശഹത്യയില്‍ ഉപജീവനം നഷ്ടമായ പത്ത് സഹോദരങ്ങള്‍ക്ക് ഇന്ന് (12-3-2020) സീലംപൂരില്‍ വച്ച് ഉന്തു വണ്ടിയും കച്ചവടം തുടങ്ങാനാവശ്യമായ ധനസഹായവും നല്‍കി.നാദാപുരത്തെ സന്നദ്ധ സംഘടനയായ സൈനിന്റെ സാമ്പത്തിക സഹായത്തോട് കൂടി ഡല്‍ഹി കെ.എം.സി.സിയും മര്‍ക്കസ് ഡല്‍ഹിയും ചേര്‍ന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി നടപ്പിലാക്കിയത്.
ഡല്‍ഹി കെ.എം.സി.സിയുടെയും മര്‍ക്കസ് ഡല്‍ഹിയുടെയും നേതാക്കളായ മുഹമ്മദ് ഹലീം, ഖാലിദ് റഹ്മാന്‍, സലീല്‍ ചെമ്പയില്‍, മുസ്തുജാബ്, നൗഫല്‍ ഖുദ്‌റാന്‍, നൗഷാദ് സഖാഫി, മുഹമ്മദ് ഷാഫി നൂറാനി, ഖാരി സഖീര്‍ അഹ്മദ് സീലമ്പൂര്‍, കാമില്‍ റാസ കര്‍ദംപുരി എന്നിവരും അതത് പ്രദേശത്തെ ഇമാമുമാരും നേതൃത്വം നല്‍കി.
വംശഹത്യയില്‍ ഇത്തരത്തില്‍ ഉപജീവനം നഷ്ടപ്പെട്ട നൂറുക്കണക്കിനു ആളുകളുടെ പൂര്‍ണമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. 15000 രൂപക്ക് ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗം പുനസംഘടിപ്പിക്കാന്‍ നമുക്ക് സഹായിക്കുവാന്‍ കഴിയും.അതിനാല്‍ സുമനസ്സുകള്‍ മുന്നോട്ട് വരണമെന്ന് സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."