സഊദി യാത്രാ വിലക്ക്; സിവിൽ ഏവിയേഷൻ ഉത്തരവ് പുറത്തിറക്കി
റിയാദ്: ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സഊദി അധികൃതർ പുലർച്ചെ പുറത്തിറക്കിയ ഉത്തരവിൽ ആശങ്കക്ക് വിരാമമിട്ട് സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനേഷ്യ വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് ലഭിച്ചു. സഊദി സിവിൽ ഏവിയേഷൻ ഉത്തരവ് പ്രകാരം സഊദിയിലേക്ക് യാത്രാ വിലക്ക് സംബന്ധിച്ച ഉത്തരവ് വിമാന കമ്പനികൾ ഉടൻ പുറത്തിറക്കും. എന്നാൽ, വിലക്കുകളുള്ള രാജ്യങ്ങളിൽ നിന്നുള്ള സഊദികൾക്കും കാലാവധിയുള്ള ഇഖാമയും ഉള്ളവര്‍ക്കും സഊദിയിലേക്ക് മടങ്ങാന്‍ എഴുപത്തി രണ്ട് മണിക്കൂര്‍ സമയപരിധി നല്‍കിയിട്ടുണ്ടെന്നത് സിവിൽ ഏവിയേഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, 72 മണിക്കൂര്‍ സമയപരിധി അവസാനിച്ചാല്‍ സഊദിയിലേക്ക് പോകാന്‍ വിലക്ക് നീങ്ങിയാലേ സാധിക്കൂ. എന്നാൽ, എത്ര ദിവസം യാത്രാ വിലക്ക് തുടരുമെന്നതിൽ യാതൊരു വ്യക്തതയുമില്ലാത്തതിനാൽ ഇത് എത്ര കാലം നീണ്ടു പോകുമെന്നതിനെ കുറിച്ച് ആശങ്കയുണ്ട്. സന്ദര്‍ശക വിസയിലുള്ളവര്‍ ഇന്നും സഊദിയിൽ ഇറങ്ങിയിട്ടുണ്ട് .എന്നാല്‍ സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ സന്ദര്‍ശക വിസക്കാരുടെ കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉടൻ തീരുമാനമെടുക്കും. വിമാന കമ്പനികൾ തീരുമാനം പ്രാബല്യത്തിൽ വരുത്തിയാൽ റീ എൻട്രിക്കാരെയും സഊദി പൗരന്മാരെയും മാത്രമേ യാത്രക്ക് അനുവദിക്കുകയുള്ളൂ.
പുതിയ ഉത്തരവ് പ്രകാരം പ്രകാരം ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. യാത്രാ വിലക്ക് അനിശ്ചിതമായി നീണ്ടു പോയാല്‍ നിലവിൽ സഊദിയിൽ സന്ദര്‍ശന വിസാ കാലാവധി കഴിയാനായവരും എക്സിറ്റ് റീ എന്‍ട്രി കരസ്ഥമാക്കിയവരും എങ്ങിനെ തിരിച്ചു പോകുമെന്ന ആശങ്കയിലാണ്. അതേസമയം, ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ സമയ പരിധിയില്ല. എന്നാൽ, വിമാനങ്ങൾ നിർത്തുമ്പോൾ ഇവർ എങ്ങനെ സഊദിയിലേക്ക് മടങ്ങുമെന്നതും ചോദ്യമായി ഉയരുന്നുണ്ട്.
സഊദി വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ
മിന റീജിയൻ (മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക): ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, കുവൈത്, ലെബനൻ, ഒമാൻ, സിറിയ,തുർക്കി, യു എ ഇ.
ഏഷ്യ: ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, സൗത്ത് കൊറിയ, ശ്രീലങ്ക.
ആഫ്രിക്ക: ജിബൂട്ടി, എറിത്രിയ, എത്യോപ്പ്യ, കെനിയ, സൊമാലിയ, സൗത്ത് സുഡാൻ, സുഡാൻ.
യൂറോപ്പ്: ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, ഏറ്‌സ്‌റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹാങ്ങറി, അയർലണ്ട്, ഇറ്റലി, ലാത്വിയ, ലിത്വാനിയ,ലക്‌സംബർഗ്, മാൾട്ട, നെതർലാൻഡ്, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."