HOME
DETAILS
MAL
പൂന്തുറ പുത്തന്‍പള്ളി റോഡില്‍ മലിനജലം ഒഴുകുന്നു
backup
February 01 2019 | 05:02 AM
അമ്പലത്തറ: പൂന്തുറ പുത്തന്‍പള്ളി റോഡിലൂടെ മലിനജലം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുര്‍ഗതി. റോഡിന്റെ വശത്തെ ഓട അടഞ്ഞതാണ് വെള്ളം പുറത്തേക്ക് ഒഴുകാന്‍ കാരണം.
നിരന്തരമായി റോഡ് നിറഞ്ഞു വെള്ളം ഒഴുകിയതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇതു പരിഹരിക്കാനായി ഇവിടെ റോഡില്‍ ഇന്റര്‍ലോക്ക് ചെയ്തെങ്കിലും അതു ദുരിതം വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഇന്റര്‍ലോക്ക് ഇളകി റോഡില്‍ കുഴി രൂപപ്പെട്ട നിലയിലാണ്. ഇതുകാരണം ഗതാഗത കുരുക്കും രൂക്ഷമാണ്.
വെള്ളക്കെട്ടുള്ളതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ദേഹത്ത് മലിനജലം തെറിക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."