സ്വകാര്യ ഭൂമിയിലേക്ക് ഗ്രൗണ്ടിലൂടെ റോഡ് ഉണ്ടാക്കുവാന്‍ ശ്രമം നടക്കുന്നു: യു.ഡി.എഫ്
വാടാനപ്പള്ളി: തളിക്കുളം ഹൈസ്കൂള്‍ ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ഭൂമാഫിയ വാങ്ങി കൂട്ടിയ ഏക്കര്‍ കണക്കിന് സ്വകാര്യ ഭൂമിയിലേക്ക് ഗ്രൗണ്ടിലൂടെ റോഡ് ഉണ്ടാക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.
കഴിഞ്ഞ ദിവസം ഗ്രൗണ്ടിന്റെ സംരക്ഷണ ഭിത്തി ജെ.സി.ബി.ഉപയോഗിച്ച് തകര്‍ക്കുകയും റോഡ് ഉണ്ടാക്കുവാന്‍ ശ്രമവും ഉണ്ടായതായും ഇതിനെതിരെ സമീപവാസികള്‍ രംഗത്ത് വരികയും സംരക്ഷണ ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സ്ക്കൂള് പി.ടി.എ. ഫണ്ട് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയതെന്നും യു.ഡി.എഫ് ആരോപിച്ചു.
സര്‍ക്കാറിന്റെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ വന്‍കിടക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. മുന്‍ ജില്ല പഞ്ചായത്ത് ഭരണസമിതിക്ക് ഗ്രൗണ്ടില്‍ നിന്ന് ഭൂമി വിട്ടു നല്കുവാന് അപേക്ഷ നല്‍കിയെങ്കിലും ഭരണ സമിതി അത് തളളി കളയുകയായിരുന്നു. നാട്ടുകാരുടെ വന്‍ എതിര്‍പ്പ് ഉണ്ടായിട്ടും ഭരണത്തിന് നേതൃത്വം നല്കുന്നവര് തന്നെ ഭൂമാഫിയക്ക് വേണ്ടി നിലകൊള്ളുന്നതില്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് സംരക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ എതിര്‍പ്പ് മുഖ വിലക്കെടുക്കാതെയും സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുവാനുള്ള ഗൂഢ ശ്രമം എന്ത് വില കൊടുത്തും തടയുമെന്ന് യു.ഡി.എഫ് പഞ്ചായത്ത് മെമ്പര്‍മാര്‍ പറഞ്ഞു. ഗ്രൗണ്ടിന്റെ പൊളിച്ച ഭാഗം മെമ്പര്‍മാരായ കെ.എ.ഹാറൂണ്‍ റഷീദ്, പി.ഐ.ഷൗക്കത്തലി, സുമന ജോഷി, എ.ടി.നേന, പി.എസ്.സുല്‍ഫീക്കര്‍, മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ സി.എം.നൗഷാദ് സന്ദര്‍ശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."