വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിച്ചു
കുന്നംകുളം: കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിച്ചു. കുന്നംകുളം റോഡിലുള്ള ബിംസ് കോളജില്‍ നടന്ന പരിപാടി കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 52 വര്‍ഷക്കാലമായി കുന്നംകുളത്ത് ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.കുഞ്ഞമ്മ, 26 വര്‍ഷക്കാലമായി കുന്നംകുളത്ത് പോസ്റ്റ്‌വുമണ്‍ ആയി പ്രവര്‍ത്തിക്കുന്ന സി.സി സന്ധ്യ, 12 വര്‍ഷക്കാലമായി കുന്നംകുളം നഗരസഭ കൗണ്‍സിലര്‍മാരായ തുടരുന്ന സുനിത ശിവരാമന്‍, ഗീത ശശി, 37 വര്‍ഷമായി ബുദ്ധിവൈകല്യമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്‌കൂളില്‍ ആയയായി പ്രവര്‍ത്തിക്കുന്ന സി.കെ റീന, 42 വര്‍ഷക്കാലമായി ശുചീകരണതൊഴിലാളിയായി ജോലി ചെയ്യുന്ന സി.സി മറിയാമ്മ എന്നിവരെ കുന്നംകുളം ഡി.വൈ.എസ്.പി, പി.വിശ്വംഭരന്‍ പൊന്നാടയണിയിച്ചു ആദരിച്ചു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സഫിയ ഷംസുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ലബീബ് ഹസ്സന്‍ അധ്യക്ഷനായി. ബഥനി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോളമന്‍, ചിറമനേങ്ങാട് കോണ്‍കോഡ് സ്‌കൂള്‍ ചെയര്‍മാന്‍ വി.എ അബൂബക്കര്‍, സി.എഫ് ബെന്നി, ബിംസ് കോളേജ് ടിന്റു ജെറി, എം രാംദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."