കഴക്കൂട്ടത്ത് 61 കോടിയുടെ പദ്ധതികള്‍ വരുന്നു
തിരുവനന്തപുരം: കൊടിക്കുന്നിലില്‍ കുടിവെള്ള സംഭരണിയും ശ്രീകാര്യത്ത് സിവില്‍ സ്റ്റേഷനും കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബഹുനില മന്ദിരവും അടക്കം 61 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇത്തവണത്തെ ബജറ്റില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിന് ലഭിച്ചത്.
ശ്രീകാര്യം സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് 10 കോടി രൂപയും ശ്രീകാര്യം ഹൈസ്‌കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന് 10 കോടി രൂപയും കാട്ടായിക്കോണം യു.പി.എസിന് പുതിയ കെട്ടിടത്തിന് അഞ്ചുകോടി രൂപയും വകയിരുത്തി. കൊടിക്കുന്ന് കുടിവെള്ള സംഭരണി സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 10 കോടി രൂപയും, ചാവടിമുക്ക്-കുളത്തൂര്‍-കഴക്കൂട്ടം റോഡ് പുനരുദ്ധാരണത്തിന് അഞ്ചുകോടി രൂപയും ബജറ്റില്‍ അനുവദിച്ചു. ചേങ്കോട്ടുകോണം എല്‍.പി.എസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് രണ്ടുകോടി രൂപയും കേശവദാസപുരം കറ്റച്ചക്കോണം സ്‌കൂളിന് പുതിയ കെട്ടിടത്തിന് രണ്ടുകോടി രൂപയും ശ്രീകാര്യം ആക്കുളം റോഡ് പുനരുദ്ധാരണത്തിനായി രണ്ടര കോടി രൂപയും വകയിരുത്തി.
ചേങ്കോട്ടുകോണം മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിനു രണ്ടുകോടി രൂപയും മരുതമൂട് അരുവിക്കരക്കോണം റോഡ് പുനരുദ്ധാരണത്തിനായി ഒന്നര കോടി രൂപയും ചന്തവിള-പുന്നാട്ട് ഇലിപ്പക്കുഴി റോഡിന് രണ്ടുകോടി രൂപയും, കുമാരപുരം പടിഞ്ഞാട്ട് ലെയിന്‍ അറപ്പുര-കണ്ണമൂല വരെ ഡ്രെയിനേജ് സംവിധാനത്തിനായി 50 ലക്ഷം രൂപയും കൊച്ചുള്ളൂര്‍ ടെമ്പിള്‍ റോഡ് പോങ്ങുംമൂട് റോഡ് പുനരുദ്ധാരണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി ഒന്നര കോടി രൂപയും അനുവദിച്ചു.
ചന്തവിള മാര്‍ക്കറ്റ് ഷോംപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിനു രണ്ടുകോടി രൂപയും കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് ബഹുനില മന്ദിരം നിര്‍മിക്കുന്നതിന് അഞ്ചുകോടി രൂപയും ബജറ്റില്‍ അനുവദിച്ചു. സമയബന്ധിതമായി ഈ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."