HOME
DETAILS

നിയമ പഠനത്തിന് ആഗ്രഹിക്കുന്നുവോ? ഇതാ അവസരങ്ങള്‍

  
backup
March 12 2020 | 15:03 PM

law-study-offers-in-india-1234-5678

 

ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ അഡ്വ. കെ.കെ.വേണുഗോപാല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്സ്വദേശിയാണ്. 2002 ല്‍ പദ്മഭൂഷണ്‍അവാര്‍ഡും 2015 ല്‍ പദ്മവിഭൂഷണ്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. സുപ്രിംകോടതി വക്കീലായ സമയത്ത്ഫീസ് ഒരു സിറ്റിംഗിന് ഏഴ് ലക്ഷം രൂപ മുതല്‍ 15 ലക്ഷം വരെയായിരുന്നു അദ്ദേഹം ഫീസ് ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ സുപ്രിം കോടതികളിലും ഹൈകോടതികളിലും പ്രാക്ടീസ് ചെയ്യുന്ന മുന്‍നിര വക്കീലന്മാരുടെ ഫീസും ചെറുതല്ല.
നിങ്ങള്‍ക്കും ഇത്തരത്തില്‍ നല്ല അറിയപ്പെടുന്ന അഭിഭാഷകനാന്‍ നിങ്ങളുടെ മുന്‍പില്‍ അവസരങ്ങളുടെ ജാലകങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകളില്‍ നിയമപഠനത്തില്‍ ബിരുദവും ബിരുദാനന്ദ ബിരുദവും നടത്താന്‍ അവസരമൊരുക്കി ഒരു ഡസനിലധികം പ്രവേശന പരീക്ഷകള്‍ ഉണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട പ്രവേശന പരീക്ഷ വിവരങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്ലസ്ടുകഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷവുംഡിഗ്രി കഴിഞ്ഞവര്‍ക്ക് മൂന്നു വര്‍ഷവുമാണ് ഡിഗ്രി പഠനം.


ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയന്‍സ് ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും നിയമ പഠനം സാധ്യമാണ്.

ആദ്യമേ പറയട്ടെ ഏത് കോഴ്‌സ് തിരഞ്ഞെടുക്കുമ്പോഴും താല്പര്യവും അഭിരുചിയും പരിഗണിക്കണം.
നല്ല ആശയവിനിമയ കഴിവ്, നിരീക്ഷണ പാഠവം, വിവേചന ശക്തി, തുറന്ന സമീപനം ഉള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ മേഖലയാണ്നിയമ പഠനം.

നിയമ പഠനം കേരളത്തില്‍

കെ.എല്‍.ഇ.ഇ (കേരള ലോ എന്‍ട്രന്‍സ് എക്‌സാം)

കേരളത്തിലെ നാല് ഗവണ്മെന്റ് ലോ കോളേജിലേക്കും മറ്റു സര്‍ക്കാരുമായി സീറ്റ് പങ്കിടുന്നസ്വകാര്യ-സ്വാശ്രയലോ കോളേജിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയാണിത്. കേരളത്തിലെ 22 കോളേജിലേക്കുള്ള അഡ്മിഷന്‍ ഇത് വഴി ലഭിക്കും. ത്രിവത്സര കോസ്സിനും പഞ്ചവത്സര കോഴ്സിനും വേറെ വേറെ പരീക്ഷയാണ്.മാര്‍ച്ച് എട്ടു മുതല്‍ മാര്‍ച്ച് 18 വരെ 10 ദിവസമാണ് അപേക്ഷ സമയം. ഏപ്രില്‍25, 26 തിയ്യതികളിലായിരിക്കും പരീക്ഷ. ജനറല്‍/എസ്.ഇ ബിസി വിഭാഗത്തിന് 685 രൂപയും പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിന് 345 രൂപയുമാണ് അപേക്ഷ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ www.cee-kerala.org സന്ദര്‍ശിക്കുക.

കേരളത്തില്‍ നിയമ പഠനം നടത്താനുള്ള മറ്റൊരു അവസരമാണ് കുസാറ്റിലെ സി.എ.ടി എക്‌സാം. ജനുവരി മാസത്തിലാണ് അപേക്ഷ ക്ഷണിക്കുന്നത്.
ലീഗല്‍ സ്റ്റഡീസ് എന്നതിനായി കൊച്ചിയില്‍ സ്ഥാപിതമായ സര്‍വ്വകലാശാലയാണ്നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ഇവിടെയും പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ നേടാവുന്നതാണ്.

 

കേരളത്തിന് പുറമെയുള്ള നിയമപഠനം

ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് )
ഇന്ത്യലെ 22 മുന്‍ നിര യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഒറ്റ പരീക്ഷയാണ് ക്ലാറ്റ്. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. പരീക്ഷ മെയ് 10ന്.
ക്ലാറ്റ് എഴുതി കേരളത്തില്‍ പഠിക്കാന്‍ കഴിയുന്ന സ്ഥാപനം കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് conosrtiumofnlus.in സന്ദര്‍ശിക്കുക.

എ.ഐ.എല്‍.ഇ.റ്റി(ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് )


നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഡല്‍ഹി യിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. ജനുവരി 15 മുതല്‍ ഏപ്രില്‍ 8 വരെ അപേക്ഷ സമര്‍പ്പിക്കാം. മെയ് മൂന്നിനാണ് പരീക്ഷ.

എല്‍.എസ്.എ.ടി (ലോ സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് )

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 85 പ്രൈവറ്റ്ലോ കോളേജിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റ് ആണ് ഘടഅഠ.ലോ സ്‌കൂള്‍ ഓഫ് അഡ്മിഷന്‍ കൗണ്‍സില്‍ ആണ് പരീക്ഷ നടത്തുന്നത്.താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെയ് ഒന്നുവരെ അപേക്ഷിക്കാം.

 

സുസെറ് (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്)

ഏറ്റവും പുതിയ കണക്ക് പ്രകാരം 18സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.ലോ പഠനം മാത്രമല്ല മറ്റു ബിരുദ കോഴ്‌സിലേക്കും ഈ പരീക്ഷ വഴി അപേക്ഷിക്കാം. മാര്‍ച്ചില്‍ 16ന്അപേക്ഷ ക്ഷണിക്കും. ഏപ്രില്‍ 11 വരെയാണ് അപേക്ഷ സമയം.

മുകളില്‍ പറഞ്ഞതിലുപരി അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഉസ്മാനിയ യൂണിവേഴ്‌സിറ്റി ഹൈദരാബാദ് തുടങ്ങിയ വിവിധ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ആ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷയും ഉണ്ട്.

സിംബയോസിസ് കോളേജ് പൂനെ, നാഷണല്‍ ലോ സ്‌കൂള്‍ ബാംഗ്ലൂര്‍, ഗവണ്‍മെന്റ് ലോ കോളേജ് മുംബൈ, ഡോ. ബി.ആര്‍ അംബേദ്കര്‍ ലോ കോളേജ് വിശാഖപട്ടണം, തുടങ്ങി നിരവധി കോളേജുകളും നിയമ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ അവസരരമുണ്ട്. മുന്‍കാല ചോദ്യങ്ങള്‍ വിശകലനം ചെയ്ത്നല്ല ചിട്ടയോടെയുള്ള പഠനവും അവസരങ്ങള്‍ നേടാന്‍ സഹായകമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  13 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago