ചന്ദ്രശേഖര്‍ ആസാദിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മാര്‍ച്ച് 15ന്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കന്‍ഷിറാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി ലഭിച്ച ശേഷം പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കുമെന്ന് ഭീം ആര്‍മി വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാം പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളിലൊന്നാണ് സാധ്യതയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകാരം ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു. രൂപീകരണത്തിന് ശേഷം സാമൂഹിക സാംസ്കാരിക സംഘടനായി പ്രവര്‍ത്തിക്കും. നിലവില്‍ ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന് എന്ന പേരില്‍ വിദ്യാര്‍ഥി പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്.
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവിശ്യകത ഉയര്‍ത്തിക്കാട്ടി ഭീം ആര്‍മി സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചു. പാര്‍ട്ടി രൂപീകരണത്തിന്റെ പശ്ചാതലത്തില്‍ ബി.എസ്.പിയില്‍ നിന്നുള്ള ചില നേതാക്കളുമായി ഭീം ആര്‍മി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദലിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി ആഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."