മദീനയില്‍ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു
മദീന: മദീനയില്‍ വാഹനാപകടത്തില്‍ കുട്ടികളടക്കം ഒന്‍പതു പേര്‍ മരിച്ചു. വെള്ളിയാഴ്ച അതിരാവിലെ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നു റിയാദ് റെഡ് ക്രസന്റ് അധികൃതര്‍ വ്യക്തമാക്കി. പുലര്‍ച്ചെ തങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 997 ലൂടെ യാണ് അപകട വിവരം ലഭിച്ചത്. ഉടന്‍ തന്നെ മുഴുവന്‍ വൈദ്യ സഹായവുമായി മൂന്നു ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചതായും റെഡ് ക്രസന്റ് വക്താവ് ഖാലിദ് അല്‍ സഹ്ല്‍ വ്യക്തമാക്കി.
മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പരുക്കേറ്റ മൂന്നു പേരെ ഹനകിയ ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ അറിയിച്ചു. റമദാനായതിനുശേഷം സഊദിയില്‍ നിരവധി വാഹനാപകടങ്ങളാണ് നടന്നത്. ഇതില്‍ ഭൂരിഭാഗവും നോമ്പ് തുറ സമയത്തോ അത്താഴ സമയത്തോ ആണ്. നോമ്പു തുറക്കാനുള്ള വ്യഗ്രതയില്‍ അമിത സ്പീഡിലോ അത്താഴ സമയത്തെ മയക്കത്തിലോ ആണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."