കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയാകും
ന്യൂഡല്‍ഹി: മാര്‍ച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു വിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ഇതോടെ, അദ്ദേഹം രാജ്യസഭയിലെത്തുമെന്ന് ഉറപ്പായി.
കെ.സി വേണുഗോപാലിനു പുറമേ രാജസ്ഥാനില്‍നിന്നു നീരജ് ദംഗിയാണ് കോണ്‍ഗ്രസിന്റെ മറ്റൊരു സ്ഥാനാര്‍ഥി.കോണ്‍ഗ്രസിനായി ഛത്തിസ്ഗഢില്‍നിന്നു കെ.ടി.എസ് തുളസി, പൗലോ ദേവി നാദം എന്നിവരും ജാര്‍ഖണ്ഡില്‍നിന്നു ഷഹ്സാദാ അന്‍വറും മധ്യപ്രദേശില്‍നിന്ന് ദിഗ് വിജയ് സിങ്, ഫൂല്‍സിങ് എന്നിവരും മഹാരാഷ്ട്രയില്‍നിന്നു രാജീവ് സതവും മേഘാലയയില്‍നിന്നു കെന്നഡി കോണെലിയസും രാജ്യസഭയിലേക്കു മത്സരിക്കും. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കുവേണ്ടി പാര്‍ട്ടി സെക്രട്ടറി മുകുള്‍ വാസ്നിക്കാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."