ചാംപ്യന്‍സ് ട്രോഫി ഹോക്കി: ചരിത്രം തിരുത്തി ഇന്ത്യ ഫൈനലില്‍
ലണ്ടന്‍: ചരിത്രം തിരുത്തി ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. നിര്‍ണായക മത്സരത്തില്‍ ആസ്‌ത്രേലിയയോട ്4-2ന് തോറ്റെങ്കിലും ബ്രിട്ടന്‍-ബെല്‍ജിയം മത്സരം 3-3ന് സമനിലയായതോടെയാണ് ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി തുറന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലെത്തുന്നത്. ആസ്‌ത്രേലിയ തന്നെയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. അഞ്ചു കളിയില്‍ നിന്ന് 13 പോയിന്റാണ് ആസ്‌ത്രേലിയക്കുള്ളത്.
ഇന്ത്യക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റും ബ്രിട്ടന് ആറു പോയിന്റും ബെല്‍ജിയത്തിന് നാലു പോയിന്റുമാണുള്ളത്. മത്സരത്തില്‍ ബെല്‍ജിയം രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചിരുന്നെങ്കിലും ഇന്ത്യ പുറത്താകുമായിരുന്നു. എന്നാല്‍ ബ്രിട്ടന്റെ പോരാട്ട വീര്യം ഇന്ത്യയെ ഫൈനലിലെത്തിക്കുകയായിരുന്നു. 1978ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യക്ക് നേടാനായത് വെങ്കലം മാത്രമാണ്. 1982ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യയുടെ വെങ്കല പ്രകടനം. എന്നാല്‍ അത് തിരുത്തിയ ഇന്ത്യക്ക് ഫൈനലില്‍ തോറ്റാലും വെള്ളി നേടാനുള്ള അവസരമുണ്ട്.
നേരത്തെ ആസ്‌ത്രേലിയക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാല്‍ കളിയുടെ മൂന്നു ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് പ്രതിരോധിച്ചു നില്‍ക്കാനായില്ല. ആസ്‌ത്രേലിയക്കായി മിട്ടന്‍, ആരന്‍ സ്ലെവസ്‌കി, ഫ്‌ളെന്‍ ഒഗില്‍വി, ട്രിസ്റ്റന്‍ വൈറ്റ് എന്നിവരാണ് നേടിയത്. വി.ആര്‍ രഘുനാഥ്, മന്‍ദീപ് സിങ് എന്നിവര്‍ ഇന്ത്യക്കായും സ്‌കോര്‍ ചെയ്തു. അവസാന നിമിഷം ഇന്ത്യ പുറത്തെടുത്ത പോരാട്ടവീര്യം ആസ്‌ത്രേലിയയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഈ മികവ് തുടക്കം മുതല്‍ പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക് ജയം സ്വന്തമാക്കാമായിരുന്നു. ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രണ്ടും മൂന്നും ക്വാര്‍ട്ടറില്‍ ഇന്ത്യയെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷിച്ചത്. ഈ രണ്ടും ക്വാര്‍ട്ടറിലും രണ്ടു വീതം ഗോളാണ് ആസ്‌ത്രേലിയ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."