കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ മൂന്നു കാറ്റഗറികളാക്കി തിരിക്കും
കൊച്ചി: കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് തിരികെ വരുന്നവരെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികള്‍ ആക്കി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തും. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
കടുത്ത പനി, തൊണ്ടവേദന ഉള്ളവരെയും ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗര്‍ഭിണികള്‍, 60 വയസിനു മേല്‍ പ്രായമുള്ളവരേയും ഗുരുതര രോഗങ്ങള്‍ ഉള്ളവരേയും കാറ്റഗറി ബി യില്‍ ഉള്‍പ്പെടുത്തും.
ഇവര്‍ ദിശയുമായോ കണ്ട്രോള് റൂമുമായോ ബന്ധപ്പട്ട് അവിടെ നിന്നു നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ ചികിത്സ തേടണം. കാറ്റഗറി എയില്‍ പെട്ടവര്‍ക്ക് അസുഖങ്ങള്‍ കൂടിയാല്‍ കാറ്റഗറി ബി ആയി പരിഗണിച്ച് ചികിത്സ നല്‍കും.
കടുത്ത പനി, തൊണ്ടവേദന, ശ്വാസതടസം, ശ്വാസം മുട്ട്, മറ്റു ഗുരുതര രോഗ ലക്ഷണങ്ങള്‍, തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യില്‍ ഉള്‍പ്പെടുത്തി ഹോസ്പിറ്റല്‍ ഐസോലേഷന് മുറിയില്‍ ചികിത്സിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."