രക്തസാക്ഷിത്വ ദിനത്തില്‍ സഹപാഠിയുടെ മാതാവിന് സാന്ത്വനമേകി കുരുന്നുകള്‍
തേവലക്കര: രക്തസാക്ഷി ദിനത്തില്‍ സഹപാഠിയുടെ മാതാവിന് സാന്ത്വനമേകി മുള്ളിക്കാല എസ്.ഐ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. ന്യൂറോ സംബന്ധമായ അപൂര്‍വ രോഗം ബാധിച്ച് കഴിഞ്ഞ ഒന്നര മാസമായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന തേവലക്കര മുള്ളിക്കാല എസ്.ഐ.എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാവിന് ചികിത്സാ ധനസഹായം സമാഹരിച്ച് നല്‍കിയാണ് സഹപാഠികള്‍ രക്തസാക്ഷി ദിനാചരണം മാതൃകാപരമാക്കിയത്.
വിദ്യാര്‍ഥികള്‍ സമാഹരിച്ച അന്‍പതിനായിരം രൂപയാണ് കൈമാറിയത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ റഹീം എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. ഹെഡ്മാസ്റ്റര് സി.എസ് അന്‍സര്‍, സ്കൂള്‍ മാനേജര്‍ അബ്ദുല്‍ റഹീം, സീനിയര്‍ അസിസ്റ്റന്റ് ഡി. ഹരികുമാര്‍, വാര്‍ഡ് അംഗം ഷബീനാ നിസാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."