HOME
DETAILS

യാത്ര വിലക്ക് ; പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി സഊദി ജവാസാത്ത്

  
backup
March 12 2020 | 19:03 PM

travel-ban-saudi

ജിദ്ദ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യാത്ര വിലക്കു നിലവിൽ വരാണ് മണിക്കൂർ മാത്രം ബാക്കി നിൽക്കെ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി സഊദി ജവാസാത്ത്. അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമയോ റീഎൻട്രിയോ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് ജവാസാത്ത് അറിയിച്ചു.


ഇഖാമയോ റീഎൻട്രിയോ യാത്രാവിലക്ക് വ്യവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പു കാലാവധിയുള്ളതാണെങ്കിൽ വിലക്കു സമയം ഗ്രേസ് പിരിയഡായി പരിഗണിച്ച് അവരുടെ ഇഖാമയുടെയും റീഎൻട്രിയുടെയും കാലാവധി നീട്ടിനൽകുമെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്. നിലവിലെ അസാധാരണ സഹചര്യത്തിൽ മാനുഷിക പരിഗണന വെച്ചാണ് നടപടി.


അതേ സമയം നിലവിൽ വിലക്കുള്ള രാജ്യങ്ങളിലുള്ളവ൪ക്ക് ശനിയാഴ്ച രാത്രിവരെ സഊദിയിലേക്ക് പ്രവേശിക്കാന്‍ സാവകാശം അനുവദിച്ചിട്ടുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് സമ്പൂര്‍ണ യാത്രവിലക്ക് പ്രാബല്യത്തിലാവുക.


ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും 14 ദിവസം ഈ രാജ്യങ്ങളില്‍ തങ്ങിയ മറ്റു രാജ്യക്കാര്‍ക്കും നിരോധനം ബാധകമാണ്. സഊദി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് പൗരന്മാര്‍ക്ക് വിലക്ക് ബാധകമല്ല.

ഇക്കാലയളവില്‍ ഇങ്ങോട്ട് വരുന്ന വിമാനങ്ങളില്‍ സഊദി പൗരന്മാര്‍ക്ക് യാത്രാനുമതിയുണ്ടെങ്കിലും തിരിച്ച് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകാനാവില്ല. വിദേശികളെ സ്വന്തം നടുകളിലേക്ക് കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങള്‍ക്ക് വിലക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നുണ്ടെങ്കിലും വിമാനങ്ങളുടെ ലഭ്യത ഉറപ്പിച്ചു പറയാനാകില്ല.

സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സോമാലിയ, കെനിയ, ജിബൂട്ടി, എരിത്രിയ എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. സന്ദര്‍ശക വിസയിലുള്ളവരെ കുറിച്ച് സര്‍ക്കുലറില്‍ വിശദീകരിക്കാത്തതിനാല്‍ അവരെ കൊണ്ടുവരാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകുന്നില്ല. അതേ സമയം കണ്ണൂരില്‍ നിന്ന് റിയാദിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് ബോര്‍ഡിംഗ് പാസ് നല്‍കിയ ശേഷം സന്ദര്‍ശക വിസക്കാരെയും പുതിയ വിസയിലുള്ളവരെയും കഴിഞ്ഞ ദിവസം തിരിച്ചയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago