HOME
DETAILS
MAL
രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ഗൂഢനീക്കം
backup
February 01 2019 | 05:02 AM
കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ മഹാത്മാവിന്റെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിവച്ച് ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷിച്ച സംഘപരിവാര്‍ സംഘടനയായ ഹിന്ദു മഹാസഭയുടെ ഹീനമായ നടപടി ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. ഈ സംഭവത്തെ പ്രധാനമന്ത്രി അപലപിക്കാത്തത് സംഘപരിവാര്‍ സംഘടനകളെ പേടിച്ചാണ്. ആര്‍.എസ്.എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോള്‍ മഹാത്മാഗാന്ധിയുടെ രൂപത്തിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും എം.പി പറഞ്ഞു.
രാജ്യത്തെ അരാജകത്വത്തിലേക്കും അസഹിഷ്ണുതയിലേക്കും കൊണ്ടു പോകുമെന്നതിന്റെ തെളിവാണ് ഈ പരസ്യമായ വെല്ലുവിളിയെന്നും എം.പി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."