കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: മുസ്ലിം ലീഗ്
തിരൂരങ്ങാടി: കടുത്ത വരള്‍ച്ച മൂലം തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിലെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉടന്‍തന്നെ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഹനീഫ പുതുപറമ്പ് അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, സി അബൂബക്കര്‍ ഹാജി, കെ.കെ നഹ, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, സി.കെ.എ റസാഖ്, വി.പി കോയ ഹാജി, എം മുഹമ്മദ് കുട്ടി മുന്‍ഷി, സി ചെറിയാപ്പു ഹാജി, എ.കെ മുസ്തഫ, അലി തെക്കേപ്പാട്ട്, വി.എം മജീദ്, നാസര്‍ എടരിക്കോട്, സി അബദുറഹ്മാന്‍ കുട്ടി, യു.കെ മുസ്തഫ മാസ്റ്റര്‍, കെ.കെ റസാഖ് ഹാജി, ഷരീഫ് വടക്കയില്‍, ബഷീര്‍ പൂവഞ്ചേരി, മുസ്തഫ പൊതുവത്ത്, എം അബ്ദുറ്ഹമാന്‍ കുട്ടി, എം.സി കുഞ്ഞുട്ടി, റഫീഖ് പാറക്കല്‍, സയ്യിദ് ആസിഫ് ഹുസൈന് തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."