ബജറ്റ്: ചെറുവത്തൂരില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ണ്ടപണ്ടണ്ടണ്ടഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക വികസനം, ലൈഫ് ഭവന പദ്ധതി, ദാരിദ്ര്യ ലഘൂകരണം, അടിസ്ഥാന സൗകര്യം എന്നിവക്ക് ഊന്നല്‍. 19,27,81,369 രൂപ വരവും18,7345820 രൂപ ചെലവും 54,35,549 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി പ്രമീള അവതരിപ്പിച്ചു. കൃഷിക്കും അനുബന്ധ മേഖലക്കുമായി 82,54,950 രൂപയാണ് വകയിരുത്തിയത്. വനിതകളുടെ ഉന്നമനത്തിനായി സംരക്ഷണത്തിനുമായി 18,00,00 രൂപയും നീക്കിവച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്കായി 29,00,550 രൂപയും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്കായി 3,00,00,000 രൂപയും വകയിരുത്തി. മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ്, ഫര്‍ണിച്ചര്‍, തരിശ് ഭൂമിയില്‍ നെല്‍കൃഷി, ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്, പാലിയേറ്റിവ് കെയര്‍, വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പരിശീലനം, അച്ചാം തുരുത്തി പാലത്തില്‍ സോളാര്‍ ലൈറ്റ്, അങ്കണവാടിക്ക് കെട്ടിടം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ്, ഫര്‍ണിച്ചര്‍, കുടിവെള്ള പദ്ധതി, പഞ്ചായത്ത് മിനി സെക്രട്ടേറിയറ്റ് വയോജനങ്ങള്‍ക്ക് കട്ടില്, പുഴ സംരക്ഷണം തുടങ്ങിയക്കെല്ലാം ബജറ്റില്‍ തുക നീക്കിവച്ചു. പഞ്ചായത്തില്‍ അറിയിക്കാതെ കെട്ടിടം വികസിപ്പിക്കുകയോ പുതുക്കിപ്പണിഞ്ഞോ അതിനുസൃതമായ നികുതി ഒടുക്കാത്തവരെ കണ്ടെത്തി നികുതി ചോര്‍ച്ച തടയുന്നതിനായി പ്രത്യേകം കര്‍മസമിതിയും രൂപീകരിക്കും.
പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനായി. സെക്രട്ടറി ടി വി പ്രഭാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."