HOME
DETAILS
MAL
ബാലികയ്ക്ക് പീഡനം; വൃദ്ധന് കഠിനതടവും പിഴയും
backup
February 01 2019 | 05:02 AM
കാസര്‍കോട്: ബാലികയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 74 കാരനെ 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. രാജപുരം പൊലിസ് സ്റ്റേഷന് പരിധിയിലെ പനത്തടി എരിഞ്ഞിലങ്കോട്ടെ വടക്കേപറമ്പില്‍ ജോസഫ് എന്ന തങ്കച്ചനെ (74)യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്.
2015 ജൂണ്‍ ഏഴിന് രാവിലെ 10.30 നും 12 നും ഇടയില്‍ പ്രതി ജോസഫ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ.് അന്നത്തെ വെള്ളരിക്കുണ്ട് സി.ഐയായിരുന്ന ടി.പി സുമേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."