HOME
DETAILS
MAL
'സ്നേഹപൂര്‍വം വായനയ്ക്ക് ' പദ്ധതിയ്ക്ക് തുടക്കമായി
backup
March 08 2017 | 21:03 PM
തേഞ്ഞിപ്പലം : ജനശ്രീ ഗ്രാമീണ വായനശാലാ ലൈബ്രറി ശഷാക്തീകരണത്തിന്റെ ഭാഗമായി 'ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം, സ്നേഹപൂര്‍വ്വം വായനയ്ക്ക് 'പദ്ധതികള്‍ക്ക് തുടക്കമായി. വീടുകളില്‍ നിന്ന് വായിച്ചുകഴിഞ്ഞ കഥ,നോവല്‍,ലേഖനങ്ങള്‍,ബാലസാഹിത്യങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാലാ വഴി പൊതുജന വായനശീലം ശക്തിപ്പെടുത്തുകയാണ് ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം പദ്ധതിയുടെ ലക്ഷ്യം. ജന്മദിന- സവിശേഷ ദിവസങ്ങളില്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് സ്നേഹ പൂര്‍വ്വം വായനയ്ക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
കെ.സുഭാഷ്,കെ.വാരിജാക്ഷന്‍,ടി.എം നാരായണന്,ദാസന് കക്കാട്ട് സംസാരിച്ചു. പുസ്തകങ്ങള്‍ സൗജന്യമായി നല്കാന് ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 9947357770
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."