HOME
DETAILS

ബജറ്റില്‍ കാസര്‍കോടിന് നിരാശ

  
backup
February 01 2019 | 05:02 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കാസര്‍കോട് പാക്കേജിനും തുക നീക്കിവച്ചതൊഴിച്ചാല്‍ എടുത്തുപറയത്തക്ക പദ്ധതികളൊന്നും കാസര്‍കോടിന് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലില്ല
കാസര്‍കോട്: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ മറ്റു ജില്ലകള്‍ക്കെല്ലാം ഒരു പ്രത്യേക പദ്ധതിയെങ്കിലും പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോടിന് നിരാശ. എല്ലാ ബജറ്റുകളിലും പ്രഖ്യാപിക്കാറുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കാസര്‍കോട് പാക്കേജിനും തുക നീക്കിവച്ചതൊഴിച്ചാല്‍ എടുത്തുപറയാന്‍ തക്ക പദ്ധതികളൊന്നും കാസര്‍കോടിന് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലില്ല. തീരദേശ വികസനത്തിനും പുനരധിവാസത്തിനും നീക്കിവച്ച കോടികളില്‍ ചില പദ്ധതികള്‍ കാസര്‍കോടിന് ലഭിക്കുമെന്നതാണ് സംസ്ഥാന ബജറ്റില്‍ കാസര്‍കോടിനുള്ള നേരിയ ആശ്വാസം.
പ്രഭാകരന്‍ കമ്മിഷന്‍ നിര്‍ദേശിച്ചതു പ്രകാരം നടപ്പാക്കുന്ന കാസര്‍കോട് പാക്കേജിന് ഇക്കുറി ബജറ്റില്‍ 91 കോടി രൂപയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസ പദ്ധതികള്‍ക്കായി 20കോടി രൂപയും നീക്കിവച്ചതാണ് കാസര്‍കോടിന് ലഭിച്ച വലിയ പദ്ധതികള്‍.
എന്നാല്‍ ഈ രണ്ട് പദ്ധതികളിലും ബജറ്റില്‍ നീക്കിവെക്കുന്ന തുക പലപ്പോഴും ഫലപ്രാപ്തിയിലെത്താറില്ലെന്നതാണ് വസ്തുത. തീരദേശ പുനരധിവാസ പദ്ധതിയ്ക്കായി ബജറ്റില്‍ മൊത്തത്തില്‍ നീക്കിവച്ച 100 കോടിയുടെയും കടലാക്രമണം തടയുന്നതിനായി സംസ്ഥാനത്ത് മൊത്തം നീക്കിവച്ച 277 കോടിയുടെയും തീരദേശ വികസനത്തിനായി ആകെ നീക്കിവച്ച 900 കോടി രൂപയുടെയും കിഫ്ബി പദ്ധതിയിലെയും ഒരു വിഹിതം ലഭിക്കുമെന്നതാണ് ബജറ്റിലെ കാസര്‍കോടിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ തീരദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റില്‍ നീക്കിവച്ച 103 കോടിയിലും ഒതുങ്ങുന്നു കാസര്‍കോടിന്റെ ബജറ്റ് പ്രതീക്ഷകള്‍.
കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും പെരിയ എയര്‍ സ്ട്രിപ്പ്, ജില്ലയിലെ വിനോദസഞ്ചാര വികസനം തുടങ്ങിയ മേഖലകളില്‍ ബജറ്റില്‍ പ്രത്യേക ഊന്നലിനും തുകയും നീക്കിവെക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. നെല്‍കൃഷി വ്യാപനത്തിനും കേരഗ്രാമം പദ്ധതിയ്ക്കും റബര്‍, കമുക് കൃഷി മേഖലകള്‍ക്കുമായി ബജറ്റില്‍ നീക്കിവച്ച തുകയിലുമാണ് ഇനി കാര്‍ഷിക രംഗത്തെ കാസര്‍കോടിന്റെ ബജറ്റ് പ്രതീക്ഷ. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന മാഹി മുതല്‍ വളപട്ടണം വരെയുള്ള കനാല്‍ നിര്‍മിക്കുന്നതിന് 600 കോടി രൂപ നീക്കിവച്ചപ്പോള്‍ 14 നദികളുള്ള ജില്ലയിലെ നദികള്‍ കേന്ദ്രീകരിച്ച് ഒരു പദ്ധതിയും ബജറ്റിലില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി മൊത്തത്തില്‍ നീക്കിവച്ച 132 കോടിയില്‍നിന്ന് കാസര്‍കോടിനും ഒരു വിഹിതം ലഭിക്കുമെന്നതാണ് ഈ മേഖലയിലെ പരിഗണന.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 25 കോടി

കോടോം-ബേളൂരില്‍ ആദിവാസി പഠന-ഗവേഷണ കേന്ദ്രവും കരിന്തളത്ത് നായനാര്‍ സ്മാരക സ്റ്റേഡിയവും
കാഞ്ഞങ്ങാട്: സംസ്ഥാന ബജറ്റില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഒന്‍പത് പ്രവൃത്തികള്‍ക്ക് 25 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്ക് അംഗീകാരം. മലയോര ജനതയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്കാണ് ഇത്തവണ മണ്ഡലത്തില്‍ കൂടുതല്‍ പരിഗണ നല്‍കിയത്. മലയോര മേഖലയിലെ പ്രധാന റോഡുകള്‍ക്കാണ് നിലവില്‍ തുക അനുവദിച്ചിട്ടുള്ളത്. ചെമ്മട്ടം വയല്‍-കാലിച്ചാനടുക്കം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിക്ക് 10 കോടി രൂപ അനുവദിച്ചു.
നിലവില്‍ ഒന്‍പതു കോടി അനുവദിച്ച് ഈ റോഡിന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ബാക്കി വരുന്ന പത്തര കിലോമീറ്റര്‍ റോഡ് ബജറ്റ് തുകയിലൂടെ പൂര്‍ത്തീകരിക്കും.
പനത്തടി-റാണീ പുരം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിക്ക് മൂന്നു കോടി രൂപയും ചായ്യോം ചെറിയാക്കര റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിക്ക് രണ്ടു കോടി രൂപയും ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിക്ക് രണ്ടു കോടിയും എരുമക്കുളം-താന്നിയടി റോഡ് പ്രവൃത്തിക്ക് രണ്ടു കോടിയും മഡിയന്‍-പെരളം റോഡില്‍ ആനവാതുക്കല്‍ പാലം നിര്‍മാണത്തിനായി രണ്ടു കോടി രൂപയും കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ടുകോടിയും കോടോം-ബേളൂര്‍ ആദിവാസി പഠന-ഗവേഷണ കേന്ദ്രത്തിന് ഒരു കോടിയും കരിന്തളത്ത് നായനാര്‍ സ്മാരക സ്റ്റേഡിയം നിര്‍മാണത്തിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.


ചീമേനിയില്‍ വ്യവസായ പാര്‍ക്ക്: തുക വകയിരുത്തി

ചീമേനി: ഏറെ പ്രതീക്ഷ നല്‍കി നിര്‍മാണം തുടങ്ങിയ ഐ.ടി പാര്‍ക്ക് ഉപേക്ഷിച്ചതിനു പകരം ചീമേനിയില്‍ വ്യവസായ പാര്‍ക്ക് വരും. ബജറ്റില്‍ 20 കോടി വകയിരുത്തി. ഗ്രാമീണ മേഖലയില്‍ ഐ.ടി പാര്‍ക്ക് അനുയോജ്യമാകില്ലെന്ന തിരിച്ചറിവാണ് പാര്‍ക്ക് ഉപേക്ഷിക്കാനുള്ള കാരണം. ഐ.ടി പാര്‍ക്കിനും അനുബന്ധ വ്യവസായങ്ങള്‍ക്കും ഏറെ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. അതിനാലാണ് ഐ.ടി പാര്‍ക്ക് പ്രദേശത്ത് വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള തീരുമാനത്തിലെത്തിയത്. വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ കിന്‍ഫ്ര ഉദ്യോഗസ്ഥരുടെയും മറ്റും പ്രാരംഭ ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. 2010ലാണ് ചീമേനിയില്‍ ഐ.ടി പാര്‍ക്കിന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടത്.
ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായിരുന്നു. നൂറേക്കര്‍ സ്ഥലം മൂന്നുകോടി രൂപ ചെലവില്‍ മതില്‍കെട്ടി സംരക്ഷിച്ചിട്ടുണ്ട്.
50,000 ചതുരശ്രയടി കെട്ടിടത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് ഐ.ടി പാര്‍ക്കിന് മരണമണി മുഴങ്ങിയത്. 20 വര്‍ഷത്തിനിടയില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതിപ്രഖ്യാപനങ്ങള്‍ ചീമേനിയില്‍ നടത്തിയെങ്കിലും ഒന്നും വന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago