HOME
DETAILS

ബലാത്സംഗ പരാതി; ഒ.എം ജോര്‍ജിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

  
backup
February 01 2019 | 06:02 AM

om-george-passport-capture-by-police

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ ഒ.എം ജോര്‍ജിന്റെ പാസ്‌പോര്‍ട്ട് പൊലിസ് പിടിച്ചെടുത്തു. ഇന്നലെ പൊലിസ് ഇയാള്‍ക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.

ഇയാള്‍ക്കെതിരേ പരാതി ഉണ്ടായ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒളിവില്‍ പോയത്. ചൊവ്വ ഉച്ചക്ക് 12ഓടെ ഇയാളുടെ സെല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. പിന്നീട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇതിനിടെ ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

എയര്‍ പോര്‍ട്ടുകളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതായും പൊലിസ് അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് ക്രൈം മെമോ അയച്ചതായും കേസ് അന്വേഷണം നടത്തുന്ന എസ്.എം.എസ് ഡി.വൈ.എസ്.പി പറഞ്ഞു.

ഇതിനിടെ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും അതേ സമയം അടുത്ത ദിവസം കീഴടങ്ങുമെന്നും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago