സഊദി ടിക്കറ്റ് വിറ്റുപോയത് വന്‍വിലക്ക്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളിലുള്ളവര്‍ക്കു സഊദി വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യയില്‍ നിന്നു സഊദിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ വന്‍വിലയില്‍ വിറ്റുപോയി.
ഇന്നലെ രാവിലെ വാര്‍ത്ത സമൂഹമാധ്യങ്ങളിലടക്കം പ്രചരിച്ചതോടെ കേരളത്തിലടക്കം അവധിക്കു നാട്ടിലെത്തിയ പ്രവാസികള്‍ വന്‍വിലയ്ക്കു രാത്രി വിമാനങ്ങളില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കി സഊദിയിലെ ജോലി സ്ഥലത്തേക്കു തിരിച്ചു. സഊദി ഇഖാമയുള്ളവര്‍ക്കു മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്നു കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍ സഊദിയിലേക്കുള്ള വിമാനങ്ങളില്‍ മടങ്ങാന്‍ നാട്ടിലുള്ള പ്രവാസികള്‍ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.
50,000 മുതല്‍ 60,000 രൂപയ്ക്കു വരെയാണ് ഇന്നലെ സഊദിയിലെ ജിദ്ദയിലേക്കും റിയാദിലേക്കും ടിക്കറ്റ് വിറ്റുപോയത്. ഇന്നലെ രാത്രി തിരിച്ച എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ കണ്ണൂര്‍-റിയാദ് വിമാനത്തില്‍ 140 ടിക്കറ്റുകളാണ് രാവിലെ വരെ വിറ്റുപോയിരുന്നത്. എന്നാല്‍ സഊദിയുടെ യാത്രാവിലക്ക് തുടങ്ങാന്‍ 72 മണിക്കൂര്‍ ബാക്കിയുണ്ടെന്ന വിവരം ലഭിച്ചതോടെ ബാക്കിയുള്ള 48 സീറ്റുകള്‍ ഉടന്‍ വിറ്റുപോയതായി എയര്‍ഇന്ത്യാ എക്‌സ്പ്രസ് പ്രതിനിധി സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."