കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
അപേക്ഷ ക്ഷണിച്ചു
സുവോളജി പഠനവകുപ്പില്‍ യു.ജി.സി സഹായത്തോടെയുള്ള ഗവേഷണ പ്രൊജക്ടിലേക്ക് പ്രൊജക്ട് ഫെലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.എസ്.സി സുവോളജിഎന്റമോളജി (ജനറല്‍ വിഭാഗത്തില്‍ 55% മാര്‍ക്കുണ്ടായിരിക്കണം, എസ്.സി,എസ്.ടി,പി.എച്ച് വിഭാഗത്തിന് 50% മാര്‍ക്ക് മതി) അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എം.ഫില്‍. കാലാവധി മൂന്ന് വര്‍ഷം. പ്രായം: 40 വയസില്‍ താഴെ. ഫോണ്‍: 9495927507. ഇ-മെയില്‍: റൃലുൗവെുമഹമവേമ@്യമവീീ.രീ.ശി വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൈക്കോളജി പഠനവകുപ്പില്‍ ഐ.സി.എസ്.എസ്.ആര് ഗവേഷണ പ്രൊജക്ടിലേക്ക് റിസര്‍ച്ച് അസോസിയേറ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 60% മാര്‍ക്കോടെ എം.എസ്.സി സൈക്കോളജി, എം.ഫില്‍, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 2016 ജൂണ്‍ ഒന്നിന് 30 വയസില്‍ താഴെ. പ്രതിമാസ ഫെലോഷിപ്പ്: 16,000 രൂപ. ഫോണ്‍: 9846839369. ഇ-മെയില്‍: drepushpalatha@yahoo.co.in വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക്പാര്ട്ട് ടൈം ബി.ടെക് (2009 സ്കീം), ബി.ആര്‍ക് (04 സ്കീം, 2009-11 പ്രവേശനം) സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 24 വരെയും 165 രൂപ പിഴയോടെ ജൂണ്‍ 27 വരെയും ഓണ്‍ലൈന്‍ അപേക്ഷ പരീക്ഷാഭവനില്‍ സ്വീകരിക്കും.
ഏപ്രില്‍ 28-ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം വര്‍ഷ ബി.എസ്.സി സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2015 പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട ഫോമില്‍ നിശ്ചിത ഫീ സഹിതം 30 വരെ സ്വീകരിക്കും.
പരീക്ഷാഫലം
2015 ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ എം.എ അറബിക് (സി.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."