HOME
DETAILS

ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിനുകള്‍ക്ക് നാളെ മുതല്‍ 19വരെ നിയന്ത്രണം

  
backup
March 13 2020 | 02:03 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%bf

 

 

 


കൊച്ചി: ഇടപ്പള്ളിക്കും ആലുവയ്ക്കുമിടയില്‍ ട്രാക്ക് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ 19 വരെ ഈ പാതയില്‍ ട്രെയിന്‍ സര്‍വിസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കായംകുളം-എറണാകുളം സെക്ഷനിലെ ഹരിപ്പാട്-അമ്പലപ്പുഴ റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ നിലവില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ട്.
15 വരെയാണ് നിയന്ത്രണം. ഇതിന് പിന്നാലെയാണ് എറണാകുളം-തൃശൂര്‍ സെക്ഷനില്‍ ആലുവക്കും ഇടപ്പള്ളിക്കുമിടയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ട്രെയിനുകള്‍ വൈകും.
സര്‍വിസുകളൊന്നും റദ്ദാക്കിയിട്ടില്ല. 14ന് തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22653), 17ന് എറണാകുളം-പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22149), 18ന് തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655), 16, 19 തിയതികളില്‍ കൊച്ചുവേളി-ലോക്മാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114) എന്നീ ട്രെയിനുകള്‍ നിശ്ചിത സമയത്തിനും അരമണിക്കൂര്‍ വൈകിയാവും യാത്ര ആരംഭിക്കുക.
ഈ ട്രെയിനുകള്‍ 15 മിനുറ്റോളം എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷനില്‍ പിടിച്ചിടും.
14 മുതല്‍ 19 വരെ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ഇടപ്പള്ളി സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ 20 മിനുറ്റ് പിടിച്ചിടും. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12695, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630), മൈസൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് (16315), മുംബൈ-കന്യാകുമാരി എക്‌സ്പ്രസ് (16381), ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16841) ട്രെയിന്‍ സര്‍വിസുകള്‍ 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 25 മിനുറ്റോളം വൈകും. 14ന് ചെന്നൈ-തിരുവനന്തപുരം എ.സി എക്‌സ്പ്രസ് (22207), 15ന് അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് (12978), ഹസ്രത്ത്-നിസാമുദ്ദീന്‍ തിരുവനന്തപുരം സ്വര്‍ണജയന്ത്രി എക്‌സ്പ്രസ് (12644), 16ന് പൂനെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ് (11097), ഹൗറ-എറണാകുളം അന്ത്യോദയ എക്‌സ്പ്രസ് (22877), 17ന് ബാനസവാടി-എറണാകുളം എക്‌സ്പ്രസ് (22608), 14, 16 ദിവസങ്ങളില്‍ ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് (16320) എന്നീ ട്രെയിനുകളും 25 മിനുറ്റ് വൈകിയോടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago