എം.ജി സര്‍വകലാശാല വാര്‍ത്തകള്‍
പരീക്ഷാ തിയതി
രണ്ടാം സെമസ്റ്റര്‍ എം.ബി.എ (പുതിയ സ്‌കീം - 2015 അഡ്മിഷന്‍ റഗുലര്‍2012 മുതല്‍ 2014 അഡ്മിഷന്‍ സപ്ലിമെന്ററി, 2010 ആന്‍ഡ് 2011 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 22 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ജൂണ്‍ 28 വരെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ജൂലൈ നാലു വരെയും സ്വീകരിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എസ്.സി ബയോകെമിസ്ട്രി (കോംപ്ലിമെന്ററി-സി.ബി.സി.എസ്.എസ് - റഗുലര്‍,സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 20 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
നാലാം സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി (റഗുലര്‍2013 അഡ്മിഷന്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 24 മുതല്‍ അതത് കോളജുകളില്‍ നടത്തും. 2013ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പിന്നീട്.
അപേക്ഷ
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ എം.സി.എ, എം.എസ്.സി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ബി.ടെക് പോളിമര്‍ എന്‍ജിനീയറിങ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mgucas.ac.in, www.mgu.ac.in ഫോ 0481-2391000, 2392928.
അപേക്ഷ ക്ഷണിച്ചു
യു.ജി.സിയുടെ പന്ത്രണ്ടാം പദ്ധതിയിലെ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം മുഖേന ഗവേഷണം (പി.എച്ച്.ഡി,എം.ഫില്‍) നടത്തുന്നതിന് യു.ജി.സിയുടെ 2 എഫ്, 12 ബി ലിസ്റ്റില്‍പ്പെട്ട കോളജുകളിലെ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകര്‍ നിശ്ചിത അപേക്ഷ അനുബന്ധ സാക്ഷ്യപത്രങ്ങളോടൊപ്പം കോളജ് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ജൂലൈ എട്ടിനകം കോളജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ഓഫിസില്‍ എത്തിക്കണം. ഫോ 0481-2731013.
പി.ജി പ്രവേശനം
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന പ്രൊഫഷനല്‍ പി.ജി കോഴ്‌സായ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം.
ഓപ്ഷണല്‍ വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെയുള്ള മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ് എന്നിവ മെയിനായോ സബ് ആയോ ഉള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sme.edu.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0481-6061012.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."