പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസ നിധിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കലക്ടറേറ്റിലെ ക്ലര്‍ക്കായിരുന്ന വിഷ്ണു പ്രസാദിനെ അഞ്ച് ദിവസത്തേയ്ക്ക് മുവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി. കലാം പാഷ ക്രൈംബ്രാഞ്ച് കസ്റ്റിയില്‍ വിട്ടു.
കഴിഞ്ഞ ഏഴിനാണ് കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിനെയും രണ്ടാം പ്രതി ബി. മഹേഷിനെയും പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂടുതല്‍ അന്വേഷണത്തിനായി ഒന്നാം പ്രതി വിഷ്ണു പ്രസാദിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ബി. മഹേഷിനെ മൂവാറ്റുപുഴ സബ് ജയിലിലേയ്ക്ക് മാറ്റി. ഇവരുടെ ജാമ്യപേക്ഷ 17ന് പരിഗണിക്കും. ഇതുവരെ ഏഴുപേരെയാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
മൂന്നാം പ്രതി എം.എം അന്‍വര്‍, നാലാം പ്രതി കൗലത്ത് അന്‍വര്‍, അഞ്ചാം പ്രതി എം.എം നീതു എന്നിവര്‍ ഒളിവിലാണ്. ആറാം പ്രതി എന്‍.എന്‍ നിതിന്‍ റിമാന്‍ഡിലാണ്.
സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സെക്ഷന്‍ ക്ലര്‍ക്കായ വിഷ്ണു പ്രസാദ് കേസിലെ മറ്റ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രമവിരുദ്ധമായി ദുരിതാശ്വാസ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."