വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി: കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തണലൊരുക്കാം
കൊച്ചി: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് സ്വന്തം വീട്ടില്‍ സംരക്ഷിച്ചു പോറ്റി വളര്‍ത്താന്‍ താല്‍പര്യമുളളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന ചിലകുട്ടികള്‍ക്കെങ്കിലും വേനല്‍ അവധിക്ക് വീടുകളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അത്തരം കുട്ടികള്‍ക്ക് വീടനുഭവം നല്‍കുക വഴി അവരില്‍ കൂടുതല്‍ സാമൂഹികബോധം ഉണ്ടാക്കുന്നതിന് സഹായിക്കും. പല കാരണങ്ങള്‍ കൊണ്ട് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ദീര്‍ഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ സാമൂഹിക ജീവിതം ലഭ്യമാക്കുന്നതിനാണ് പോറ്റി വളര്‍ത്തല്‍ പദ്ധതി. ഈ വേനലവധിക്ക് അവര്‍ക്കായി കുടുംബത്തിന്റെ സ്‌നേഹത്തണലൊരുക്കാന്‍ കഴിയുന്നവരെ സ്വാഗതം ചെയ്യുകയാണ് എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും. സ്വന്തം കുടുംബങ്ങളില്‍ വളരാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ചെറിയകാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷം നല്‍കുന്നതിന് സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്ലാത്ത ദമ്പതിമാര്‍, കുട്ടികളുളള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന.
കുടുംബാംഗങ്ങള്‍ക്കു കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയുമുണ്ടാകും. താല്‍കാലിക സംരക്ഷണ സംവിധാനമാണ് ഇത്. താത്പര്യമുളളവര്‍ അപേക്ഷാ ഫോറത്തിന് ഫെബ്രുവരി 25 നകം ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍, ബൈലൈന്‍ നമ്പര്‍ 1, ശിവടെമ്പിള്‍ റോഡ്, എസ്.പി ക്യാംപ് ഓഫീസിന് സമീപം, തോട്ടക്കാട്ടുകര, ആലുവ 683108, ഫോണ്‍ 04842609177.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."