ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച ബസ് ജീവനക്കാര്‍ക്കെതിരേ നടപടി വേണമെന്ന്
വൈപ്പിന്‍: വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ടി.ആര് രാജേഷിനെ മര്‍ദിച്ച ബസ് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചെറായി ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താത്തിനെ ചോദ്യംചെയ്ത രാജേഷിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും കള്ളക്കേസ് ഉണ്ടാക്കുകയും ചെയ്തിരിക്കുകയാണ്.
സമുഹത്തിലെ അനീതിക്കെതിരായി സാധാരണ ഒരു പൗരന് പ്രവര്‍ത്തിക്കാനും പ്രതിഷേധിക്കാനും കഴിയാത്ത രീതിയില്‍ ആണ് ബസ്ജീവനക്കാര്‍ രാജേഷിനെതിരെ കേസ് മെനഞ്ഞുണ്ടാക്കിയിരിക്കുന്നത്.
സംഭവത്തില്‍ മിന്നല്‍ സമരം നടത്തുകയും ഓടാന്‍ തയ്യാറായ ബസുകള്‍ക്കെതിരെ ആക്രമണം നടത്തിയും ഒരുവിഭാഗം ബസ് ജീവനക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ബസ് ജീവനക്കാര്‍ക്കിടയിലെ ഗുണ്ടകളാണ് ഇതിനു പിന്നില്‍. ഇവരെ അറസ്റ്റ് ചെയ്യാനും നടപടിയെടുക്കാനും പൊലീസ് തയ്യാറാകണം.
ബസ് ജീവനക്കാരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളോട് കാണിക്കുന്ന അവഗണക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ബ്ലോക്ക് സെക്രട്ടറി എം.പി ശ്യാംകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."