മത്സ്യബന്ധന ബോട്ട് നിര്‍മാണ യാര്‍ഡിനും വല നിര്‍മാണശാലയ്ക്കും നിയന്ത്രണം വരുന്നു
വൈപ്പിന്‍:ജില്ലയിലെ മത്സ്യബന്ധന ബോട്ട് നിര്‍മാണ യാര്‍ഡുകള്‍ക്കും വല നിര്‍മാണ ശാലകള്‍ക്കും നിയന്ത്രണം വരുന്നു. ഇതിന്റെ ആദ്യപടിയായി ഫിഷറീസ് വകുപ്പ് ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വൈപ്പിന്‍ ഫിഷറീസ് അസി. ഡയറക്ടര്‍ ജോയ്‌സ് എബ്രാഹാം അറിയിച്ചു. ഇതു പ്രകാരം ജില്ലയിലെ 44 ബോട്ട് യാര്‍ഡുകള്‍ക്കും മുപ്പതോളം വല നിര്‍മാണശാലകള്‍ക്കും നോട്ടീസും രജിസ്‌ട്രേഷന്‍ ഫോമും നല്‍കി.
പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അഗ്നിശമനസേനയുടേയും എന്‍.ഒ. സി സഹിതം നിശ്ചിത ഫീസ് അടച്ചാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. അപേക്ഷ കിട്ടുന്ന മുറക്ക് ഉദ്യോഗര്‍ സ്ഥലത്തെത്തി പരിശോധിച്ച് നിയമം അനുശാസിക്കുംവിധം എല്ലാ കാര്യങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ ലൈസന്‍സ് നല്‍കും. ഇതിനായി എല്ലാ യാര്‍ഡുകള്‍ക്കും വല വില്‍പന ശാലകള്‍ക്കും സമയം നല്‍കിയലിട്ടുണ്ട്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പലതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് 2018 സെപ്തംബര്‍ ഒന്നു മുതലാണ് ഫിഷറീസ് ലൈസന്‍സ് കൂടി എടുക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോള്‍ മനുഷ്യക്കടത്തിനും അനധികൃത കുടിയേറ്റങ്ങള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.നിശ്ചിത സമയത്തിനകം ലൈസന്‍സ് എടുക്കാത്ത സ്ഥാപന ഉടമകളെക്കൊണ്ട് പിഴ അടപ്പിക്കാനും സ്ഥാപനം അടച്ച് മുദ്രവെക്കാനും നിയമം അനുശാസിക്കുന്നുണ്ടെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."