തമിഴ്നാട്ടില്‍ എന്‍.പി.ആര് നടപടികള്‍ നിര്‍ത്തിവച്ചു
ചെന്നൈ: ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഭരിക്കുന്ന തമിഴ്നാട്ടില്‍ എന്‍.പി.ആര് നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. എന്‍.പി.ആര് സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നെന്നും അതു ലഭിക്കാത്തതിനാലാണ് നടപടികള്‍ നിര്‍ത്തിവച്ചതെന്നും തമിഴ്നാട് റവന്യൂ മന്ത്രി ആര്.ബി ഉദയകുമാര്‍ വ്യക്തമാക്കി.
എന്‍.പി.ആര് ഫോമില്‍ പുതുതായി ചേര്‍ത്ത ആറു ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഇതില്‍ കേന്ദ്രം പ്രതികരിച്ചിട്ടില്ല. മറുപടി കിട്ടാത്തതു കാരണം തങ്ങള്‍ എന്‍.പി.ആര് വിവരശേഖരണ നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്വന്തം ഘടകകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇവയോട് പുറംതിരിഞ്ഞുനില്ക്കുന്നതു കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കുകയാണ്. എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറിലും എന്‍.പി.ആര് നടപടികള്‍ ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."