കെമിക്കല്‍ ഗോഡൗണില്‍ പൊട്ടിത്തെറി; പരിഭ്രാന്തരായി ജനങ്ങള്‍
അങ്കമാലി: കിടങ്ങൂര്‍ കപ്പോളയ്ക്ക് സമീപം ഉണ്ണിമിശിഹാ പള്ളിയ്ക്ക് സമീപമുള്ള കാന്‍കോര്‍ കമ്പനിയുടെ കെമിക്കല്‍വേസ്റ്റും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തവും പൊട്ടിത്തെറിയും. കമ്പിനിയില്‍ കുട്ടിയിട്ടിരിക്കുന്ന കെമിക്കല്‍വേസ്റ്റിനു തീ പിടിച്ചതോടെ ഈ പ്രദേശത്ത് അതിരൂക്ഷമായ ദുര്‍ഗന്ധത്തോടു കൂടിയ പുക ഉയരുകയും സമീപ പ്രദേശം മുഴുവന്‍ പുകയില്‍ മൂടിപ്പോവുകയും ചെയ്തു. വീടുകളിലുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് തപ്പി തടഞ്ഞാണ് വീടിനുള്ളില്‍ നിന്ന് പുറത്ത് ചാടിയത്. പരിസരത്ത് നിന്ന് ജനങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗോഡൗണ്‍ കോമ്പൗണ്ടില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് യാതൊരു വിധമാനദണ്ഡങ്ങളും പാലിക്കാതെ കമ്പനിയുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നത് പരിസരവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുകയും ജീവനു തന്നെ ഭീഷണിയാകുന്ന അവസ്ഥയാണിപ്പോള്‍. ഏതു സമയത്തും കമ്പനി ഗോഡൗണില്‍ നിന്നും പുറത്ത് വരുന്ന രൂക്ഷഗന്ധം പരിസരവാസികള്‍ക്ക് ശ്വാസതടസം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്.
രണ്ടായിരത്തോളം കുട്ടികള്‍ പഠിയ്ക്കുന്ന സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍, അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന സലേഷ്യന്‍ സ്‌കൂള്‍ എന്നിവ ഈ ഗോഡൗണിന് സമീപമാണ്. ഗോഡൗണില്‍ തീപിടുത്തമുുണ്ടായാല്‍ ഫയര്‍ യുനിറ്റിന് സ്ഥലത്തെത്താന്‍ പോലുമുള്ള സൗകര്യമില്ല. ഗോഡൗണ്‍ ആള്‍ താമസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."