പശുവിനെ രക്ഷിക്കാന്‍ എന്തും ചെയ്യുന്ന നിങ്ങള്‍ക്ക് മനുഷ്യരെ രക്ഷിക്കാന്‍ കഴിയില്ലേ: സിബല്‍
ന്യൂഡല്‍ഹി: പശുവിനെ രക്ഷിക്കാന്‍ എന്തും ചെയ്യുന്ന നിങ്ങള്‍ക്ക് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യസഭയില്‍ ഡല്‍ഹി കലാപം സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സിബല്‍. അക്രമികള്‍ മുസ്‌ലിംകളെ ആക്രമിച്ചപ്പോള്‍ പൊലിസും അവര്‍ക്കൊപ്പം ചേര്‍ന്നു.
ഇനി മനുഷ്യരെ നിങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ അതിന് പ്രത്യേക നിയമം കൊണ്ടുവരേണ്ടി വരുമോയെന്നും സിബല്‍ ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത കലാപമാണിത്. രണ്ടു തരത്തിലുള്ള വൈറസാണ് ഇന്ന് ലോകത്തുള്ളത്. ഒന്ന് കൊറോണയും മറ്റൊന്ന് വര്‍ഗീയതയും. ആരാണ് ഡല്‍ഹിയില്‍ വര്‍ഗീയ വൈറസ് പടര്‍ത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സിബല്‍ പറഞ്ഞു.
എന്തുകൊണ്ടാണ് കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരേ കേസെടുക്കാതിരുന്നത്. പരിക്കേറ്റ് കിടക്കുന്നവരെ ഡല്‍ഹി പോലിസ് ദേശീയ ഗാനം പാടാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് അതിലൊരാള്‍ മരിക്കുകയും ചെയ്ത സംഭവം സിബല്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം.
എന്നാല്‍ ഡല്‍ഹി പൊലിസ് പറയുന്നത് അവര്‍ക്കൊന്നും അറിയില്ലെന്നാണ്. സിബല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് അമിത്ഷാ രാജ്യസഭയിലും തന്റെ മറുപടി പ്രസംഗത്തില്‍ ഉന്നയിച്ചത്. ഡല്‍ഹി പൊലിസിനെ വെള്ളപൂശിയ അമിത്ഷാ പൊലിസ് അതിവേഗത്തില്‍ കലാപം നിയന്ത്രണ വിധേയമാക്കിയെന്ന് ആവര്‍ത്തിച്ചു.
ചര്‍ച്ചയ്ക്കിടെ ഷഹീന്‍ബാഗ് സമരത്തെ വര്‍ഗീയ സമരമെന്ന ബി.ജെ.പി അംഗം വിജയ് ഗോയല്‍ വിശേഷിപ്പിച്ചത് എതിര്‍പ്പിനിടയാക്കി. ഷഹീന്‍ ബാഗ് സമരമുണ്ടായിരുന്നില്ലെങ്കില്‍ ഡല്‍ഹി കലാപവുമുണ്ടാകുമായിരുന്നില്ലെന്നായിരുന്നു ഗോയലിന്റെ പ്രസ്താവന.
കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ കണ്ടത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ്. കലാപങ്ങള്‍ ആസൂത്രണം ചെയ്ത് അനുഭവസമ്പത്തുള്ള ഗുണ്ടകള്‍ക്ക് പി.പി.പി മാതൃകയില്‍ അക്രമം നടത്തുന്നതിനുള്ള അവസരം ഔട്ട്‌സോഴ്‌സ് ചെയ്തുനല്‍കുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു പദ്ധതിയുടെ ഏറ്റവും പുതിയ പതിപ്പാണ്. ഇന്റലിജന്‍സ് വിവരങ്ങളുണ്ടായിട്ടും ആഭ്യന്തര മന്ത്രാലയം ഇടപെടല്‍ നടത്തിയില്ല. ഇത് സ്ഥിതിഗതികള്‍ ഗുരുതരമാക്കി. കലാപം പടരുമ്പോഴും ആവശ്യമായ സുരക്ഷാസേനയെ വിന്യസിച്ചില്ല. ഡല്‍ഹി പൊലിസ് കാഴ്ചക്കാരായി നോക്കിനിന്നു.
യു.പിയില്‍ നിന്നും മറ്റും എത്തി കലാപം നടത്തിയവര്‍ സുരക്ഷിതരായി മടങ്ങി. ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന കാര്യങ്ങളാണ് ഡല്‍ഹിയിലുണ്ടായത്. ഗുജറാത്ത് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഡല്‍ഹി കലാപത്തിന് പിന്നിലുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും എളമരം കരീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."