ഭിന്നശേഷിക്കാര്‍ക്കുള്ള കലാ മത്സരം: കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് നാളെ
ഈരാറ്റുപേട്ട: ജില്ലയിലെ മാനസിക വെല്ലുവിളി നേരിടുന്നവരുടെ കലാ മത്സരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി രണ്ടിന് വേദിയൊരുങ്ങും.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സമഗ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന കേന്ദ്രമായ ബഡ്സ് സ്കൂളിലെയും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഈരാറ്റുപേട്ട ലയണ്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന്് നടക്കുന്ന ഫെസ്റ്റ് പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് കബീര്‍ വി.കെ അധ്യക്ഷനാകും. കോമഡി ഫെസ്റ്റിവല്‍ താരം മാസ്റ്റര്‍ മുഹമ്മദ് ഇര്ഫാന് പരിപാടിയില്‍ വിശിഷ്ടാതിഥിയാകും.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് 'വൈഭവ് 2019 ' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ വെളിയന്നൂരും ഈരാറ്റുപേട്ടയിലുമാണ് ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അംഗീകാരം നല്കി കൊണ്ട് എല്ലാ വര്‍ഷവും കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടത്തി വരുന്ന ഫെസ്റ്റ് ഇത്തവണയും ഗംഭീരമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."