പശ്ചിമഘട്ട മലനിരകളുടെ വന്യത തേടി ഓക്കും ഹിലിജിനും മറയൂരില്‍
മറയൂര്‍: ഓക്കും ഹിലിജിനും ഇതുവരെ സൈക്കിളില്‍ താണ്ടിയത് 12,000 കിലോമീറ്റര്‍ ദൂരം. 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. നെതര്‍ലെന്‍ഡ് സ്വദേശികളായ ഓക്ക് വാന്‍ ഡ്രിമ്മലീന്(49) , ഹിലി ജീന്‍ റുയി നോമന്സ് (39) എന്നിവരാണ് പശ്ചിമഘട്ട മലനിരകളുടെ വന്യത തേടി മറയൂരിലെത്തിയത്. ഇറാനിലും, ഒമാനിലും വിസ പ്രശ്നം ഉണ്ടായതിനാല്‍ ഇവിടെ വിമാനയാത്രയെ ആശ്രയിക്കേണ്ടി വന്നു. ബാക്കി എല്ലാ രാജ്യങ്ങളിലും സൈക്കിളിലായിരുന്നു യാത്ര.
ഒമാനില്‍ നിന്നുമാണ് ഇന്ത്യയില്‍ എത്തിയത്. കേരളത്തില്‍ ഒന്‍പതു ദിവസം കൂടി തങ്ങുവാനാണ് തീരുമാനം.കേരളത്തിന്റെ സംസ്കാരവും ഭക്ഷണവും പ്രകൃതിയും ഏറെ ഇഷ്ടപ്പെട്ടതായി ഇവര്‍ പറയുന്നു. ബെല്‍ജീയം, ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവേനിയ, തുര്‍ക്കി, അര്‍മേനിയ, ഇറാന്, യൂ.എ.ഇ തുടങ്ങിയ നിരവധി രാജ്യങ്ങളാണ് ഇവര്‍ പിന്നിട്ടത്. രണ്ടു മാസം കൂടി ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നേപ്പാളിലേക്ക് പോകുവാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."